HomeNewsEducationScholarshipയു.കെയിൽ ഉപരിപഠനം; ഷെവനിംഗ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

യു.കെയിൽ ഉപരിപഠനം; ഷെവനിംഗ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Indira-Gandhi-Single-Girl-Child-Scholarship

യു.കെയിൽ ഉപരിപഠനം; ഷെവനിംഗ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

യു.കെയിൽ ഉപരിപഠനത്തിനുള്ള ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളർഷിപ്പ് 2024 പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നവംബർ 7 വരെ ഓൺലൈനായി സ്വീകരിക്കും. യു.കെ ഗവണ്മെന്റിന്റെ ഇന്റർനാഷണൽ സ്‌കോളർഷിപ്പ് പ്രോഗ്രാമാണിത്. യു.കെയിലെ പഠനച്ചെലവും ട്യൂഷൻ ഫീസും പൂർണമായും ഇതിലൂടെ ലഭിക്കും.ബിരുദ, ബിരുദാനന്തര പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. IELTS പരീക്ഷയിൽ കുറഞ്ഞത് 6.5 ബാൻഡ് ഉണ്ടായിരിക്കണം. അപേക്ഷ ഓൺലൈനായി www.chevening.org/apply വഴി അയയ്ക്കാം. പ്രായപരിധിയില്ല. യു.കെയിലെ സർവകലാശാലകളിൽ ഒരുവർഷത്തെ ബിരുദാനന്തര പ്രോഗ്രാമുകൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. അപേക്ഷകർക്ക് രണ്ടുവർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. കോഴ്‌സ് പൂർത്തിയാക്കി രണ്ടു വർഷത്തിനകം മാതൃരാജ്യത്ത് തിരിച്ചെത്തണം. സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, ജേണലിസം തുടങ്ങി നിരവധി മേഖലകളിൽ ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകർ യു.കെയിലെ മൂന്ന് സർവകലാശാലകളിൽ അഡ്മിഷന് അപേക്ഷിക്കണം. അക്കാഡമിക് മെരിറ്റ്, ഇന്റർവ്യൂ, റഫറൻസ് ലെറ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!