HomeNewsMeetingFelicitationഎൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു വളാഞ്ചേരി നഗരസഭ

എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു വളാഞ്ചേരി നഗരസഭ

എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രതിഭാദരം 2022 പരിപാടിയിൽ വളാഞ്ചേരി നഗരസഭയിലെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം കലാകായിക സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായി. ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ശൈലേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, കൗൺസിലർമാരായ സയ്യിദ് ഫൈസൽ തങ്ങൾ, കെ വി ഉണ്ണി കൃഷ്ണൻ, സദാനന്ദൻ എന്നിവർ ആശംസകൾ അറിയിച്ചു. ബീരാൻ കുട്ടി, നൗഷാദ്, ശൈലജ കെ വി, സുബിത രാജൻ, നൂർജഹാൻ, ഹസീന, ഷാഹിന റസാക്ക്, തസ്ലീമ നദീർ, താഹിറ ഇസ്മയിൽ, ബഷീറ നൗഷാദ്, റസീന മാലിക് എന്നിവർ പങ്കെടുത്തു. ഈ ചടങ്ങിന് ഈസാ നമ്പ്രത്ത് സ്വാഗതവും ബദരിയ ടീച്ചർ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!