HomeNewsPublic Issueവളാഞ്ചേരിയിൽ ദേശീയപാത തടസ്സപ്പെടുത്തി കട ഉദ്ഘാടനം; സംഘാടകർക്കെതിരെ പ്രതിഷേധം ശക്തം

വളാഞ്ചേരിയിൽ ദേശീയപാത തടസ്സപ്പെടുത്തി കട ഉദ്ഘാടനം; സംഘാടകർക്കെതിരെ പ്രതിഷേധം ശക്തം

pepe-valanchery-crowd

വളാഞ്ചേരിയിൽ ദേശീയപാത തടസ്സപ്പെടുത്തി കട ഉദ്ഘാടനം; സംഘാടകർക്കെതിരെ പ്രതിഷേധം ശക്തം

വളാഞ്ചേരി: ഒരു സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം വളാഞ്ചേരിയിലുണ്ടായത് വൻ ഗതാഗതക്കുരുക്ക്. ഉദ്ഘാടനം കാണാൻ ഇരച്ചെത്തിയ യുവാക്കൾ ദേശീപാതയിൽ സൃഷ്ടിച്ചത് മുക്കാൽ മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്ക്. ശനിയാഴ്ചയാണ് ദേശീയപാത 66ലെ വളാഞ്ചേരിക്കും കാവുംപുറത്തിനും ഇടയിൽ കരിങ്കല്ലത്താണിക്ക് സമീപമാണ് വസ്ത്രശാല പ്രവർത്തനമാരംഭിച്ചത്. ഉദ്ഘാടകനായ യുവ യൂട്യൂബർ വരുന്നതിന് ഏറെ മുമ്പ് തന്നെ പ്രദേശത്തേക്ക് യുവാക്കൾ എത്തിതുടങ്ങിയിരുന്നു. എന്നാൽ ഇദ്ദേഹം എത്തിച്ചേർന്നതിന് ശേഷം തിരക്ക് നിയന്ത്രണാതീതമാവുകയായിരുന്നു. പൊതുവെ പകൽ സമയങ്ങളിൽ ജംഗ്ഷൻ കേന്ദ്രീകരിച്ച് ഉണ്ടാകാറുള്ള ഗതാഗതക്കുരുക്ക് ഇതോടെ രൂക്ഷമായി. വളാഞ്ചേരി വരെയും കാവുംപുറം വരെയും നീണ്ട വാഹങ്ങളുടെ വലിയ നിര തന്നെ ദൃശ്യമായിരുന്നു. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലേക്ക് ഈ തിരക്ക് ഉയർന്നിടും നിയന്ത്രിക്കാൻ വേണ്ടുന്ന ശ്രമങ്ങൾ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലും ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രധാന പാതയിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തിൽ നിരുത്തരവാദപരമായി പരിപാടികൾ സംഘടിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുക്കണമെന്ന് പരക്കെ ആവശ്യമുയരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരിൽ പകുതിയിലേറെ സ്കൂൾ വിദ്യാർത്ഥികളായിരുന്നു. ഇവർക്ക് നേരെ ഉദ്ഘാടകൻ മൈക്കിലൂടെ അസഭ്യ വർഷം നടത്തിയതായും ആക്ഷേപമുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!