HomeNewsFeaturedLong Termഅഞ്ച് വർഷത്തിനിടെ 400ലധികം അപകടങ്ങൾ, 34 മരണം; ചുവപ്പുനാടയിൽ കുരുങ്ങി വട്ടപ്പാറയിലെ ഫയർസ്റ്റേഷൻ

അഞ്ച് വർഷത്തിനിടെ 400ലധികം അപകടങ്ങൾ, 34 മരണം; ചുവപ്പുനാടയിൽ കുരുങ്ങി വട്ടപ്പാറയിലെ ഫയർസ്റ്റേഷൻ

vattappara-accident

അഞ്ച് വർഷത്തിനിടെ 400ലധികം അപകടങ്ങൾ, 34 മരണം; ചുവപ്പുനാടയിൽ കുരുങ്ങി വട്ടപ്പാറയിലെ ഫയർസ്റ്റേഷൻ

വളാഞ്ചേരി:വട്ടപ്പാറ വളവിൽ അപകടങ്ങൾ വർദ്ധിക്കുമ്പോഴും ചുവപ്പുനാടയിൽ കുടുങ്ങി വളാഞ്ചേരി ഫയർസ്റ്റേഷൻ. രണ്ട് പതിറ്റാണ്ടായിട്ടും ഫയർസ്റ്റേഷനെന്ന ആവശ്യം യാഥാർത്ഥ്യമായിട്ടില്ല. ഇതോടെ ജീവൻ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തേണ്ട ഫയർഫോഴ്സും ഓടിയെത്താനാവാതെ കിതക്കുകയാണ്. അഞ്ച് വർഷത്തിനിടെ വട്ടപ്പാറയിൽ 400ലധികം അപകടങ്ങളും 34 പേർക്ക് ജീവഹാനിയുമുണ്ടായി.
vattappara-truck-steel
ചൊവ്വാഴ്ച്ച പുലർച്ചെ കമ്പിയുമായി പോവുകയായിരുന്ന ലോറി വട്ടപ്പാറ വളവിൽ നിന്ന് 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ ഡ്രൈവറും മലമ്പുഴ സ്വദേശിയായ ക്ലീനറും മരിച്ചിരുന്നു. സംഭവമറിഞ്ഞ് തിരൂരിൽ നിന്നും മലപ്പുറത്ത് നിന്നുമാണ് ഫയർഫോഴ്സെത്തിയത്. വട്ടപ്പാറയിലേക്ക് എത്താൻ മുക്കാൽ മണിക്കൂറോളമെടുക്കും. അതിവേഗ രക്ഷാപ്രവർത്തനത്തിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന സന്ദർഭങ്ങളിൽ പോലുമിത് തടസമായി നിൽക്കുന്നുണ്ട്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് ചിതറിക്കിടക്കുന്ന കമ്പികൾ മാറ്റുന്നതിനിടയിലാണ് രണ്ടുപേരുടെ ജീവൻ പൊലിഞ്ഞതറിഞ്ഞത്.
vattappara-container
ഫയർസ്റ്റേഷനായി രണ്ടുവർഷം മുമ്പ് 50 സെന്റ് സ്ഥലവും 2020-21 ബഡ്‌ജറ്റിൽ കെട്ടിട നിർമ്മാണത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കെട്ടിട നിർമ്മാണ ടെൻ‌ഡറിനായി 3.5 കോടിയുടെ പ്രപ്പോസൽ ഫയർഫോഴ്സ് പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. തുക അനുവദിച്ച് കിട്ടാത്തതാണ് നിലവിലെ പ്രശ്നം. കെട്ടിട നിർമ്മാണം തുടങ്ങിയാൽ ആറ് മാസത്തിനകം ഫയർസ്റ്റേഷൻ യാഥാർത്ഥ്യമാക്കാനാവും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!