HomeCovid 19 updates

Covid 19 updates

covid-19-banner
[cov2019]
ഇന്ത്യയിൽ ഇതുവരെ 6,145,291 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 96,318 മരണവും റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിലെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍

ലോകരാജ്യങ്ങൾ തിരിച്ചുള്ള കണക്കുകൾ മാപ്പ് നോക്കി അറിയാം

[cov2019map]

വളാഞ്ചേരി : വളാഞ്ചേരി സ്റ്റേഷനിലെ ഒരു എസ്.ഐ. ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രണ്ടുപേർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരും മൂന്നുപേർ സിവിൽ പോലീസ് ഓഫീസർമാരുമാണ്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച എസ്.ഐ. ബുധനാഴ്ച വിരമിക്കുകയാണ്.

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെത്തുടർന്ന് വന്ദേഭാരത് ഉൾപ്പെടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി സൗദി. ആയിരക്കണക്കിന് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് ജനറൽ അതോറിട്ടി ഒഫ് സിവിക് ഏവിയേഷൻ(ജി.എ.സി.എ) ഇന്നലെ പുറത്തിറക്കിയ ഉത്തരവ്. നിരവധി പ്രവാസി മലയാളികൾ വിസ കാലാവധി കഴിയുന്നതിനു മുൻപ് സൗദിയിലേക്ക് മടങ്ങാൻ ഒരുങ്ങവെയാണ് വിലക്ക്.മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ കഴിഞ്ഞ

വളാഞ്ചേരി: വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിൽ ഒരാൾ വളാഞ്ചേരി പൊലീസിന്റെ പിടിയിൽ. കുളമംഗലത്തെ അര്‍മ ലാബ്‌ ജീവനക്കാരനും കരേക്കാട് സ്വദേശിയുമായ കാട്ടില്‍ വീട്ടില്‍ അബ്ദുനാസറിനെയാണ് എസ്.എച്ച്.ഒ എം കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പൊലീസ്‌ ലാബ്‌ അടച്ചുപൂട്ടി സീല്‍ ചെയ്തിരുന്നു. ഒന്നാം പ്രതിയും ലാബ് ഉടമയുമായ സുനില്‍ സാദത്തിനെ ഉടന്‍

ഇരിമ്പിളിയം: പ്രദേശത്ത്‌ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊടുമുടിയിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളിലും ഗാന്ധിബസാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ അണു നശീകരണം നടത്തി. കൊടുമുടിയിലും ഇരിമ്പിളിയം പഞ്ചായത്തിലും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഗാന്ധിബസാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്ത്‌ അണുനശീകരണം നടത്തിയത്. വ്യാപാരസ്ഥാപനങ്ങൾ, ഹോമിയോ ആശുപത്രി, പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക്, മസ്ജിദ്, റേഷൻ കട

വളാഞ്ചേരി: വ്യാജ കോവിഡ് ഫലം നൽകിയെന്ന പരാതിയിന്മേൽ വളാഞ്ചേരിയിലെ സ്വകാര്യ ലാബിനെതിരെ പോലീസ് നടപടി. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ കൊളമംഗലത്ത് പ്രവർത്തിക്കുന്ന ലാബാണ് പൊലീസ് സീൽ ചെയ്തത്. സ്ഥാപനം ഒരാളുടെ കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത് 2,750 രൂപയാണ്. ഓരോ ദിവസവും കോവിഡ് പരിശോധനയ്ക്കെത്തുന്നവരുടെ സ്രവമെടുത്ത് ബന്ധപ്പെട്ട രേഖകൾസഹിതം വൈകുന്നേരം കോഴിക്കോട് മൈക്രോ ഹെൽത്ത് ലബോറട്ടറിയിൽ എത്തിക്കുന്ന

വളാഞ്ചേരി : വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഒരു കുടുംബത്തിലെ ഏഴുപേരുൾപ്പെടെ പത്തുപേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 27-ാം ഡിവിഷനിലാണ് ഒരു കുടുംബത്തിലെ ഏഴുപേർക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. 29-ാം ഡിവിഷനിൽ രണ്ടും പതിനൊന്നാം ഡിവിഷനിൽ ഒരാൾക്കും പരിശോധനാഫലം പോസിറ്റീവാണ്. ആരോഗ്യവകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം വളാഞ്ചേരിയിൽ ഇതുവരെ തൊണ്ണൂറ്റിയേഴ് പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിൽ അമ്പത്തിനാലുപേർ

വളാഞ്ചേരി: കോവിഡ് കാലത്തെ നീറ്റ് ജെ ഇ ഇ പരീക്ഷ നടത്തിപ്പിനെതിരെയും, കേന്ദ്ര സര്‍ക്കാരിന്റെ ന്യൂ എഡ്യൂക്കേഷന്‍ പോളിസി പോലുള്ള വിദ്യാര്‍ത്ഥിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളാഞ്ചേരിയിലെ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും,ധര്‍ണയും സംഘടിപ്പിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ഏരിയ

കോവിഡ് ബാധിച്ച് കാടാമ്പുഴ സ്വദേശിനി മരിച്ചു. കാടാമ്പുഴ കല്ലാർമംഗലം സ്വദേശിനി കമലാക്ഷിയാണ് (69) കോവിഡ് ബാധിച്ച് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സെറിബ്രോവാസ്‌ക്യൂലർ ആക്സിഡന്റ്, എപ്പിലപ്‌സി എന്നിവ അലട്ടിയിരുന്ന കമലാക്ഷിയെ സെപ്റ്റംബർ ഒന്നിനാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ

ആതവനാട്:ആതവനാട് ഗപഞ്ചായത്തിലെ പതിനൊന്നാം വാർഡിനെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്നൊഴിവാക്കി. കോവിഡ് 19 വ്യാപനം ഒഴിവായിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിലെ പത്തൊന്നാം വാർഡായാ കാവുങ്ങലിനെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി ഉത്തരവിറങ്ങിയത്.

കുറ്റിപ്പുറം : കൊവിഡ് ആളുകളെ വീടുകളിലാക്കിയതോടെ അലങ്കാരമത്സ്യ വിപണിക്ക് നല്ലകാലമാണ്. ചെറിയ അക്വേറിയങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. കാണാൻ ഭംഗിയേറിയ അലങ്കാര മത്സ്യങ്ങളുടെ നീണ്ട നിര തന്നെ കച്ചവടക്കാർ വിപണിയിലെത്തിക്കുന്നുണ്ട്. പലനിറങ്ങളിലുള്ള ഗപ്പികൾക്കാണ് പ്രിയം കൂടുതൽ. ഒപ്പം ഫൈറ്റർ ബ്ലാക്ക്‌മോളി, ബ്ലാക്ക്‌മോർ, ഗോൾഡ് ഫിഷ് തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയുണ്ട്. കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ടവർക്ക് ഈ മേഖല വലിയ

കോട്ടയ്ക്കൽ : കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ ദിവസങ്ങളിൽ കുറഞ്ഞതോടെ കോട്ടയ്ക്കൽ നഗരസഭയെ കൺടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സമൂഹ വ്യാപന ഭീഷണിയെത്തുടർന്ന് നഗരസഭാപരിധിയിൽ 14 ദിവസം കടുത്ത നിയന്ത്രണങ്ങളായിരുന്നു. 200-ഓളം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എൺപതോളംപേരുടെ രോഗം ഭേദമായി. നൂറിലധികം രോഗികൾ ചികിത്സയിലാണ്. ഞായറാഴ്ച

വളാഞ്ചേരി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വളാഞ്ചേരി നഗരസഭയിലെ എട്ട്, 13, 14, 20 ഡിവിഷനുകൾ ഹോട്സ്പോട്ടായി കളക്ടർ പ്രഖ്യാപിച്ചു. ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഗസ്റ്റ് 23, ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിയന്ത്രണങ്ങൾ നിലവിൽവരും. 8, 13, 14 ഡിവിഷനുകളിൽ ഉൾപെടുന്ന വളാഞ്ചേരി ടൌൺ പ്രദേശം പൂർണമായി കണ്ടെയ്ന്മെന്റ് സോൺ പരിധിയിൽ വരും. നിയന്ത്രണങ്ങളേർപ്പെടുത്തുന്ന മേഖലകൾ എട്ടാം ഡിവിഷൻ:

No Comments

Sorry, the comment form is closed at this time.