HomeNewsInitiativesDonationതിരുന്നാവായ പഞ്ചായത്ത് ആർ.ആർ.ടി വളണ്ടിയർമാർക്ക് കെ.എസ്.ടി.യു സുരക്ഷാ കിറ്റുകൾ നൽകി

തിരുന്നാവായ പഞ്ചായത്ത് ആർ.ആർ.ടി വളണ്ടിയർമാർക്ക് കെ.എസ്.ടി.യു സുരക്ഷാ കിറ്റുകൾ നൽകി

kpsta-tirunavaya-panchayath-kit

തിരുന്നാവായ പഞ്ചായത്ത് ആർ.ആർ.ടി വളണ്ടിയർമാർക്ക് കെ.എസ്.ടി.യു സുരക്ഷാ കിറ്റുകൾ നൽകി

തിരുന്നാവായ: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ കരുതൽ സ്പർശം കാമ്പയിൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുന്നാവായ പഞ്ചായത്തിലെ ആർ.ആർ.ടി വളണ്ടിയർ മാർക്ക് സുരക്ഷാ കിറ്റുകൾ നൽകി. കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി ടി.വി ജലീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹറാബിക്ക് കൈമാറി.
kpsta-tirunavaya-panchayath-kit
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.പി.എ. ലത്തീഫ് , തിരുർ വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി, മുസ്ലീം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൂർപ്പിൽ ബാവ ഹാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മാമ്പറ്റ ദേവയാനി, സെക്രട്ടറി ബി. ജയശ്രീ , സൽമാൻ കരിമ്പനക്കൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!