ധർമേന്ദ്ര പ്രധാന്റെ രാജി; വളാഞ്ചേരി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി കോൺഗ്രസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജകമണ്ഡലം പ്രസിഡണ്ട് നൗഫൽ പാലാറ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ശ്രീകുമാർ മാസ്റ്റർ, ബാപ്പു പാണ്ടികശാല, രാജേഷ് കാർത്തല, അയ്യപ്പൻ, കൗൺസിലർമാരായ അബ്ദു റസാഖ് കെ പി, ഷാഫി കെ കെ, പി മുസ്തഫ, അസറു വളാഞ്ചേരി, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി മുഹമ്മദാലി,ബൈജു പി,അജീഷ് പട്ടേരി, കുമാരൻ പച്ചീരി,കെ കെ കൃഷ്ണൻ,അലവികുട്ടി ടി, മുഹമ്മദ് എൻ, വീരാപ്പ, ഷമീർ പി,മുഹമ്മദാലി പി, പ്രമോദ് കെ,നാണു മാസ്റ്റർ, ഹിലാൽ പി, കരുണാകരൻ കെ,പ്രവീൺ,ഗോവിന്ദൻകുട്ടി, ഇബ്രാഹിം, മാനു പി, ശാക്കിർ, ജോഷി തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
