HomeNewsPoliticsവിഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി

വിഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി

vd-satheeshan

വിഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി

ന്യൂഡൽഹി: പത്തുദിവസം നീണ്ട കാത്തിരിപ്പിനുശേഷം ഡൽഹിയിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പങ്കെടുത്തില്ല. മുഖ്യമന്ത്രി ആരെന്നകാര്യത്തിൽ ഇന്നലെത്തന്നെ തീരുമാനിച്ചിരുന്നു. ഇന്നുരാവിലെ കെ സി വേണുഗോപാലുമായി രാഹുൽ ഗാന്ധി ഒരുമണിക്കൂറാേളം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് രമേശ് ചെന്നിത്തലയുമായി അരമണിക്കൂറോളം രാഹുൽ ഗാന്ധി ഫാേണിൽ സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടന്നത്.കേരളത്തിൽ ചരിത്രം വിജയം നേടാൻ യുഡിഎഫിനെ സഹായിച്ചത് വിഡി സതീയനായിരുന്നെങ്കിലും ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കെസി വേണുഗോപാലിനായിരുന്നു എങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരം കണക്കിലെടുത്താണ് കോൺഗ്രസ് നേതൃത്വം വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഘടകകക്ഷികളുടെയും പിന്തുണ സതീശനായിരുന്നു.കെപിസിസിയുടെ മുൻ ഭാരവാഹികളും സതീശനെ പിന്തുണച്ചു.102 സീ​റ്റുമായി ചരിത്ര വിജയം നേടിയിട്ടും 10 ദിവസമായി മുഖ്യമന്ത്രിപദത്തിൽ ചു​റ്റിത്തിരിയുകയായിരുന്നു. ഇത് ജനങ്ങൾക്കിടയിൽ കോൺഗ്രസിനോട് കടുത്ത അവമതിപ്പാണ് ഉണ്ടാക്കിയത്. സതീശനുവേണ്ടി ജനങ്ങൾ തെരുവിലിറങ്ങുകയും ചെയ്തിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!