HomeNewsHealthഎം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു; കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ ദന്തൽ ഹൈജീനിസ്റ്റ് തസ്തിക അനുവദിച്ചു

എം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു; കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ ദന്തൽ ഹൈജീനിസ്റ്റ് തസ്തിക അനുവദിച്ചു

kuttippuram-taluk-hospital

എം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു; കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ ദന്തൽ ഹൈജീനിസ്റ്റ് തസ്തിക അനുവദിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ ദന്തൽ ഹൈജീനിസ്റ്റ് ഗ്രേഡ് II തസ്തിക അനുവദിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിലായി 12 ദന്തൽ ഹൈജീനിസ്റ്റ് ഗ്രേഡ് II തസ്തികകൾ സൃഷ്ടിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിലാണ് കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയെയും ഉൾപ്പെടുത്തിയിട്ടുള്ളത്.
kottakkal-mla
താലൂക്ക് ആശുപത്രിയിൽ ആവശ്യമായ വിവിധ തസ്തികകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തസ്തിക അനുവദിച്ചത്. ആരോഗ്യവകുപ്പിന് കീഴിൽ ദന്തൽ യൂണിറ്റ് നിലവിലുള്ളതും എന്നാൽ ദന്തൽ ഹൈജീനിസ്റ്റ് തസ്തികയില്ലാത്തതുമായ താലൂക്ക്, താലൂക്ക് ആസ്ഥാന ആശുപത്രികളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനായി ആരോഗ്യവകുപ്പ് ഡയറക്ടർ മുഖേന സമർപ്പിച്ച പ്രൊപ്പോസൽ സർക്കാർ വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ ദന്തൽ ഹൈജീനിസ്റ്റ് ഗ്രേഡ് II തസ്തിക അനുവദിച്ച് ഉത്തരവായത്.
പുതിയ തസ്തിക അനുവദിച്ചതോടെ ആശുപത്രിയിലെ ദന്തചികിത്സാ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും രോഗികൾക്ക് മെച്ചപ്പെട്ട ദന്താരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനും സാധിക്കും. ദന്താരോഗ്യ പരിശോധന, പ്രതിരോധ പ്രവർത്തനങ്ങൾ, ചികിത്സയുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങൾ എന്നിവ കൂടുതൽ ഫലപ്രദമായി ലഭ്യമാക്കുന്നതിനും ഇത് സഹായകമാകും.
കുറ്റിപ്പുറത്തെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് സർക്കാർ തീരുമാനമെന്നും. ഇടപെടലിനെ തുടർന്ന് ആശുപത്രിയിലെ ആരോഗ്യസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നടത്തുന്ന ഇടപെടലുകൾക്ക് സർക്കാർ തലത്തിൽ ലഭിച്ച അംഗീകാരമായാണ് പുതിയ തസ്തിക അനുവദിച്ചതിനെ കാണുന്നതെന്നും എം.എൽ എ പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!