പൊതുജനങ്ങൾക്കായി ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ് സംഘടിപ്പിച്ചു UBI വളാഞ്ചേരി

വളാഞ്ചേരി : വളാഞ്ചേരിയിലെ യുബി ഇന്റർനാഷണൽ വളാഞ്ചേരിയും ടെക്നോസ് പ്രൊഫഷണൽ അക്കാദമിയും സംയുക്തമായി നടക്കാവിൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ് സംഘടിപ്പിച്ചു. വളാഞ്ചേരിയിലുള്ള ടെക്നോസ് അക്കാദമി ഹാളിൽ വച്ച് നടന്ന പ്രോഗ്രാം യു ബി ഐ വളാഞ്ചേരിയുടെ പ്രസിഡൻ്റായ നസീർ തിരൂർക്കാട് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ടെക്നോസ് മാനേജിംഗ് ഡയറക്ടർ വിസി ഷമീർ അധ്യക്ഷതവഹിക്കുകയും പ്രോഗ്രാമിന് യു ബി ഐ വളാഞ്ചേരി സെക്രട്ടറി റാഫി കുന്നത്ത് സ്വാഗത പ്രസംഗം നടത്തി. UBI അംഗങ്ങളായ ഷുക്കൂർ, മൻസൂർ, സലാഹുദ്ദീൻ, സലാം, Dr നബീൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഓക്കെ രാജേന്ദ്രൻ മാഷ് നന്ദിയും അറിയിച്ചു. സ്ത്രീകളും ക്ലബ്ബ് പ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകൾ ക്ലാസിൽ പങ്കെടുത്തു.
നടക്കാവിൽ ഹോസ്പിറ്റൽ നേഴ്സിങ് ഓഫീസർ ഷർജാസും സംഘവും പൊതുജനങ്ങൾക്കായി സിപിആർ പരിശീലനവും ഫസ്റ്റ് എയ്ഡ് ക്ലാസുകളും നടത്തി. വൃക്ക രോഗിയുടെ പണപ്പിരിവുമായി ബന്ധപ്പെട്ട് സഹകരിച്ച മുഴുവൻ യു ബി ഐ മെമ്പർമാരെയും, k-tet വിജയികളെയും സദസ്സിൽ ആദരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
