HomeNewsDisasterPandemicടിപിആർ ഉയർന്നു തന്നെ; വളാഞ്ചേരി, ഇരിമ്പിളിയം, എടയൂർ, ആതവനാട് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും

ടിപിആർ ഉയർന്നു തന്നെ; വളാഞ്ചേരി, ഇരിമ്പിളിയം, എടയൂർ, ആതവനാട് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും

valanchery-hartal

ടിപിആർ ഉയർന്നു തന്നെ; വളാഞ്ചേരി, ഇരിമ്പിളിയം, എടയൂർ, ആതവനാട് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും

വളാഞ്ചേരി: കോവിഡ് വ്യാപനം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരാഴ്ചയായി നടപ്പിലാക്കിവരുന്ന കർശന നിയന്ത്രണങ്ങൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരുവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
d-category
ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം വളാഞ്ചേരി നഗരസഭയിൽ 16.95, ആതവനാട്, എടയൂർ, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളിൽ യഥാക്രമം 23.99, 22.26, 20.98 എന്നിങ്ങനെയാണ് ടിപിആർ നിരക്കുകൾ. ശരാശരി ടിപിആർ 15%നു മുകളിൽ വരുന്ന അതി തീവ്രവ്യാപനമുള്ള സ്ഥലങ്ങളെ സൂചിപ്പിക്കുന്ന ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് നിലവിൽ വളാഞ്ചേരി സ്റ്റേഷൻ പരിധി.
covid-category
ഡി കാറ്റഗറിയില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് (റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പാലുല്‍പന്നങ്ങളുടെ കടകള്‍, പഴംപച്ചക്കറി കടകള്‍, മത്സ്യമാംസ കടകള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ തുടങ്ങിയവ) രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് 7 മണി വരെ പ്രവൃത്തിക്കാം.ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാം.വര്‍ക്ക് സൈറ്റില്‍ ലഭ്യമായ സാമഗ്രികള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താം. 25% ശതമാനം ജീവനക്കാരെ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!