HomeNewsEventsCelebrationപൈങ്കണ്ണൂർ ജി.യു.പി സ്കൂൾ 98-ാം വാർഷികാഘോഷവും പ്രധാനഅധ്യാപകനുളള യാത്രയയപ്പ് സമ്മേളനവും നടന്നു

പൈങ്കണ്ണൂർ ജി.യു.പി സ്കൂൾ 98-ാം വാർഷികാഘോഷവും പ്രധാനഅധ്യാപകനുളള യാത്രയയപ്പ് സമ്മേളനവും നടന്നു

painkannur-gups-anniversary-98

പൈങ്കണ്ണൂർ ജി.യു.പി സ്കൂൾ 98-ാം വാർഷികാഘോഷവും പ്രധാനഅധ്യാപകനുളള യാത്രയയപ്പ് സമ്മേളനവും നടന്നു

വളാഞ്ചേരി:പൈങ്കണ്ണൂർ ജി. യു.പി സ്കൂൾ 98-ാം വാർഷികാഘോഷവും പ്രധാനഅധ്യാപകൻ കെ.രഘുനാഥിനുളള യാത്രയയപ്പ് സമ്മേളനവും പ്രതിഭകളെ ആദരിക്കലും വിവിധ പരിപാടികളോട് സംഘടിപ്പിച്ചു. വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് വി.പി മാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വളാഞ്ചേരിനഗരസഭ വിദ്യാഭ്യാസ സ്റ്റാഡിംഗ് കമ്മറ്റി ചെയർമാൻ മുജിബ് വാലാസി മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ചാനൽ ജൂറി അംഗവുമായ ഫിറോസ് ബാബു മുഖ്യാതിഥിയായി. ചടങ്ങിൽ എ.ഇ.ഒ വി.കെ ഹരീഷ്, ടി അബ്ദുസലീം കൗൺസിലർമാരായ താഹിറ ഇസ്മയിൽ,ഇ.പി. അച്ചുതൻ, കെ ഉമ്മു ഹബീബ, ടി.പി.എം ട്രസ്റ്റ് സെകട്ടറി ടി.പി.എം സൈനുദീൻ, സി.കെ ഫാത്തിമ്മ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.പ്രോഗ്രാംകൺവീനർ പി. സുനിൽ സ്വാഗതവും, കെ.ടി. ഫാത്തിമ നന്ദിയും പറഞ്ഞു. തുടർന്ന് നാടൻപാട്ട് ഫ്യൂഷനും കുട്ടികളുടെയും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടേയും വിവിധകലാപരികളും അരങ്ങേറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!