HomeNewsAchievementsകലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം

കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം

കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം

തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി
എം ഇ എസ്‌ കെ വി എം കോളേജ് ജേതാക്കളായി.
തൃശൂർ കേരളവർമ്മ കോളേജിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ കൊടകര സഹൃദയ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് എം.ഇ.എസ്‌ കെ.വി.എം കോളേജ് ചാമ്പ്യന്മാരായത്.
എം.ഇ.എസിന് വേണ്ടി മുഹമ്മദ്‌ ആഷിക് രണ്ടു ഗോളും മിഥിലാജ് ഒരു ഗോളും നേടി. ചരിത്രത്തിൽ ആദ്യമായാണ് കെ.വി.എം കോളേജ് ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!