HomeNewsHealthഹജ്ജിന് പോകുന്നവർക്ക് കുത്തിവെപ്പിന് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സൗകര്യം

ഹജ്ജിന് പോകുന്നവർക്ക് കുത്തിവെപ്പിന് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സൗകര്യം

vaccine

ഹജ്ജിന് പോകുന്നവർക്ക് കുത്തിവെപ്പിന് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സൗകര്യം

കുറ്റിപ്പുറം : സംസ്ഥാന സർക്കാർ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്ക് കുത്തിവെപ്പ് എടുക്കാൻ ഇനി കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സൗകര്യം ലഭ്യമാകും. കോട്ടയ്ക്കൽ മണ്ഡലത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 675 ഹാജിമാർ പുറപ്പെടുന്നുണ്ട്. നിലവിൽ മണ്ഡലത്തിലെ ഹാജിമാർ കുത്തിവെപ്പിനും തുള്ളിമരുന്ന് സ്വീകരിക്കുന്നതിനും ആശ്രയിക്കുന്നത് കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയാണ്. എടയൂർ, ഇരിമ്പിളിയം, വളാഞ്ചേരി, കുറ്റിപ്പുറം ഭാഗങ്ങളിലുള്ളവർക്ക് ഇത് വലിയതോതിൽ പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കോട്ടയ്ക്കൽ നിയോജകമണ്ഡലം പരിധിയിലെ ഹാജിമാർക്ക് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പും തുള്ളിമരുന്ന് വിതരണവും നടത്താൻ സൗകര്യമൊരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആരോഗ്യമന്ത്രി വീണാ ജോർജിന് കത്ത് നൽകിയത്. ഇതിനെ തുടർന്നാണ് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽകൂടി കുത്തിവെപ്പിനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാകുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!