HomeNewsEducationNewsകുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്കൂൾ നൂറാം വാർഷിക സമാപനമായി ഘോഷയാത്ര നടന്നു

കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്കൂൾ നൂറാം വാർഷിക സമാപനമായി ഘോഷയാത്ര നടന്നു

koodassery-yatra

കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്കൂൾ നൂറാം വാർഷിക സമാപനമായി ഘോഷയാത്ര നടന്നു

കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്കൂൾ നൂറാം വാർഷിക സമാപനമായി ഘോഷയാത്ര നടന്നു. വിവിധ മേളങ്ങൾ, കലാരൂപങ്ങൾ, മുത്തുക്കുടകൾ എന്നിവ മിഴിവേകി. കുറുമ്പത്തൂർ അങ്ങാടിയിൽനിന്ന് ഘോഷയാത്ര തുടങ്ങി. ജനപ്രതിനിധികൾ, സ്വാഗതസംഘം ഭാരവാഹികൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. വില്ലേജ് ഓഫീസ് പരിസരത്തും മദ്രസ പരിസരത്തും ഘോഷയാത്രയ്ക്ക് നാരങ്ങാവെള്ളവും മധുരവിതരണവും നടന്നു. ശനിയാഴ്ച രാവിലെ പത്തിന് ശതാബ്ദിയാഘോഷ സമാപന സമ്മേളനം ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും രാത്രി എട്ടിന് മാജിക് ഷോയുമുണ്ടാകും. ഞായറാഴ്ച രാവിലെ പത്തിന് പൂർവ അധ്യാപക-വിദ്യാർഥി സംഗമം എസ്.എൻ. ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!