പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഷിഗെല്ല രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സൗമ്യ നേതൃത്വം നൽകി.
രോഗം പകരുന്ന രീതികളെക്കുറിച്ചും അത് തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന്, ആശാവർക്കർ ജാനകി വ്യക്തിശുചിത്വത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. മൊയ്തുട്ടി മാസ്റ്റർ, വത്സല ടീച്ചർ ആശംസകൾ നേർന്നു..
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
