എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്ലസ് ടു കുട്ടികളെ അനുമോദിച്ചു

പെരിന്തൽമണ്ണ: എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങ് കോളേജ് ചെയർമാൻ ഡോ. റഹീം ഫസൽ ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനന്റ് അഡ്വ. നജ്മ തബ്ഷീറ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. സൈദലവി അധ്യക്ഷത വഹിച്ച പരിപാടിയിൽ അക്കാദമിക് കോ-ഓർഡിനേറ്റർ ശ്രീ. സദറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ അക്കാദമിക മികവും ഭാവി ലക്ഷ്യങ്ങളും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിൽ കോളേജ് മാനേജ്മെന്റ് പ്രധിനിധികൾ കെ.എം.ടി. ഉണ്ണീൻകുട്ടി, ഉമർ തയ്യിൽ, ഐ ക്യു എ സി കോർഡിനേറ്റർ സൈദലവി, പ്രൊഫസർ ഉമർ അലി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും അനുമോദനപത്രങ്ങളും വിതരണം ചെയ്തു.
വിദ്യാർത്ഥികളുടെ മികച്ച നേട്ടങ്ങളെ അഭിനന്ദിച്ച ചടങ്ങിൽ രക്ഷിതാക്കളും അധ്യാപകരും സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
