HomeNewsAchievementsദേശീയ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം കിരീടം; ‘ടീം പണിഷർ’ ഇനി മലേഷ്യൻ ലോകവേദിയിലേക്ക്

ദേശീയ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം കിരീടം; ‘ടീം പണിഷർ’ ഇനി മലേഷ്യൻ ലോകവേദിയിലേക്ക്

Technoxian-robot-car

ദേശീയ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം കിരീടം; ‘ടീം പണിഷർ’ ഇനി മലേഷ്യൻ ലോകവേദിയിലേക്ക്

ഗ്രേറ്റർ നോയിഡ / മലപ്പുറം: പത്താമത് ടെക്നോക്സിയാൻ ദേശീയ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിലെ (NRC) ആർ.സി. ഇലക്ട്രിക് കാർ റേസിംഗ് വിഭാഗത്തിൽ തുടർച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി ‘ടീം പണിഷർ’ (Team Punisher) ചരിത്രനേട്ടം കുറിച്ചു. മലപ്പുറം എടയൂർ സ്വദേശി മഹി കൃഷ്ണ ടി.വി. നയിക്കുന്ന ടീമാണ് രാജ്യത്തെ പ്രമുഖ ടീമുകളെ പിന്തള്ളി കിരീടം നിലനിർത്തിയത്. നവംബർ 19, 20 തീയതികളിൽ ഗ്രേറ്റർ നോയിഡയിലെ ഗാൽഗോട്ടിയാസ് സർവകലാശാലയിൽ വെച്ചായിരുന്നു മത്സരം. ഈ വിജയത്തോടെ 2027 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ മലേഷ്യയിൽ നടക്കുന്ന ടെക്നോക്സിയാൻ വേൾഡ് കപ്പ് 10.0 ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ടീം പണിഷർ യോഗ്യത നേടി.
വേൾഡ് റോബോട്ടിക്സ് സ്പോർട്സ് ഓർഗനൈസേഷനും (WORSO) ഓൾ ഇന്ത്യ കൗൺസിൽ ഫോർ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷനും (AICRA) സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. പൂർണ്ണമായും കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ (CAD) സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത്, 3D പ്രിന്റിംഗും മെറ്റൽ ലേസർ കട്ടിംഗും സംയോജിപ്പിച്ച് സ്വന്തമായി നിർമ്മിച്ചെടുത്ത റിമോട്ട് കൺട്രോൾ ഇലക്ട്രിക് കാറാണ് ടീം മത്സരത്തിനായി ഉപയോഗിച്ചത്. ആവേശകരമായ ഫൈനൽ ടൈം ട്രയൽസ് റൗണ്ടിൽ ട്രാക്കിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് ടീം ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
ചെന്നൈയിൽ നടന്ന സൗത്ത് സോൺ മേഖലാ മത്സരത്തിൽ യോഗ്യത നേടിയാണ് കേരളത്തിൽ നിന്നും ബീഹാറിൽ നിന്നുമുള്ള യുവ എൻജിനീയർമാരുടെ കൂട്ടായ്മയായ ടീം പണിഷർ ദേശീയ തലത്തിലേക്ക് എത്തിയത്. ടീം ലീഡർ മഹി കൃഷ്ണ ടി.വി. (മലപ്പുറം), മിഥുൻ കൃഷ്ണ (മലപ്പുറം), രാഹുൽ പി.എസ്. (എറണാകുളം), ബീഹാർ സ്വദേശികളായ ആദിത്യ സിംഗ്, മോനു ചൗധരി, ശിവം ചൗധരി, അൻഷു കുമാരി, റിച്ച കുമാരി, ശിൽപ്പി കുമാരി, ചാഹത് കുമാരി എന്നിവരാണ് ടീമംഗങ്ങൾ. മലേഷ്യയിൽ നടക്കുന്ന ആഗോള പോരാട്ടത്തിൽ ഇന്ത്യയ്ക്കായി സ്വർണ്ണം നേടാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇപ്പോൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!