കുറ്റിപ്പുറം പെരുമ്പറമ്പിൽ കാർ നിയന്ത്രണം വിട്ട് ഡിവഡറിൽ ഇടിച്ച് മറിഞ്ഞു; അപകടത്തിൽ 2 യുവാക്കൾക്ക് പരിക്ക്

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പെരുമ്പറമ്പിന് സമീപം ചോലവളവിൽ വച്ചുണ്ടായ കാറപകടത്തിൽ 2 യുവാക്കൾക്ക് പരിക്ക്. കുറ്റിപ്പുറം സ്വദേശി ദിഖ്ഷാന്ത് (19), എറണാകുളം കടമക്കുടി സ്വദേശി ആദർശ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ പത്തരയോടെ ആറുവരി പാതായിൽ വച്ചാണ് സംഭവം. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ഇലക്ട്രിക് കാർ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിൽ ഇടിച്ചു മറിയുകയും ആയിരുന്നു. പരിക്കേറ്റ യുവാക്കളെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
