തൃക്കാർത്തിക മഹോൽസവം 2026; രണ്ടാം ദിനം ഭക്തി ഗാനം, സംഗീതാർച്ചന, ഭജൻസ് എന്നിവ അരങ്ങേറി

കാടാമ്പുഴ : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച രാവിലെ മുതൽ നവരാത്രി മണ്ഡപത്തിൽ ഭക്തി ഗാനം, സംഗീതാർച്ചന, ഭജൻസ് എന്നിവ അരങ്ങേറി. പ്രത്യേക വേദിയിൽ രാവിലെ മുതൽ തിരുവാതിരക്കളി, ഫ്യൂഷൻ തിരുവാതിര, ക്ലാസിക്കൽ ഡാൻസ്,
ചെലേമ്പ്ര എവർഗ്രീൻ അക്കാദമി അവതരിപ്പിച്ച തെയ്യം, ഭരതനാട്യം, നൃത്ത നൃത്ത്യങ്ങൾ, ദേവീകീർത്തനം എന്നിവയും തുടർന്ന് നോർത്ത് പറവൂർ ഓംകാരം ഫ്യൂഷൻസ് അവതരിപ്പിച്ച വാദ്യലയ തരംഗ് അരങ്ങേറി.
ശേഷം രാത്രിയിൽ ടെലിവിഷൻ താരങ്ങളായ മായ, മണികുട്ടൻ, ഭാസി, പോൾസൺ, അശ്വന്ത് അനിൽകുമാർ, കൃഷ്ണകുമാർ ടീമിൻ്റെ കോമഡി മേള പ്രേക്ഷകരെ ചിരിയുടെ മാലപടക്കം കൊളുത്തി കൊണ്ട് അരങ്ങേറി. മൂന്നാം ദിവസമായ ബുധനാഴ്ച രാവിലെ 8 മുതൽ നവരാത്രി മണ്ഡപത്തിൽ ഭജന, സംഗീതാർച്ചന എന്നിവ അരങ്ങേറും. പ്രധാന വേദിയിൽ തിരുവാതിരക്കളി, ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം, നൃത്തനൃത്യങ്ങൾ, കലാമണ്ഡലം പ്രസൂൺ അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ എന്നിവ അരങ്ങേറും. തുടർന്ന് കോഴിക്കോട് അപ്പുട്ടി ആശാൻ സ്മാരക തിറയാട്ട കലാകേന്ദ്ര അവതരിപ്പിക്കുന്ന “ഭദ്ര കാളിത്തറ” കാളീവിജയം അരങ്ങേറും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
