വീട്ടിൽ നിന്നും 525 ഗ്രാം എം ഡി എം എ കണ്ടെടുത്ത കേസ്; പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തു കാടാമ്പുഴ പോലീസ്

കാടാമ്പുഴ: വീട്ടിൽ നിന്നും 525 ഗ്രാം എം ഡി എം എ കണ്ടെടുത്ത കേസിൽ പ്രതികൾക്ക് എം ഡി എം എ എത്തിച്ചു നൽകിയ സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തു. വടകര സ്വദേശി നൊച്ചാട്ട് വിട്ടിൽ ഉബൈദ് (35) എന്നയാളെയാണ് താനൂർ സർക്കിൾ ഇൻസ്പെക്ടർ ഷാജഹാനും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് അംഗങ്ങളും ചേർന്ന് ഹൈദരാബാദിൽ നിന്ന് പിടികൂടിയത്. പല ജില്ലകളിലായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായ ഉബൈദ് . വീട്ടിൽ സൂക്ഷിച്ചുവെച്ച അര കിലോയിലധികം മയക്കുമരുന്നുമായി ഒക്ടോബർ 10-ന് മരവട്ടം സ്വദേശി ശിഹാബിനേയും കോട്ടക്കൽ കുറ്റിപ്പുറം സ്വദേശി സിദ്ദിഖിനെയും കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ അറസ്റ്റിലായ ഉടനെ പ്രധാന പ്രതിയായ ഉബൈദ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പോലീസ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയും ഹൈദരാബാദിൽ വെച്ച് തന്ത്രപരമായി പിടികൂടുകയും ചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
