HomeNewsHealthമലപ്പുറം താലൂക്കാശുപത്രിയിൽ സ്തനാർബുദ ശസ്ത്രക്രിയ വീണ്ടും വിജയം

മലപ്പുറം താലൂക്കാശുപത്രിയിൽ സ്തനാർബുദ ശസ്ത്രക്രിയ വീണ്ടും വിജയം

malappuram-taluk-hospital

മലപ്പുറം താലൂക്കാശുപത്രിയിൽ സ്തനാർബുദ ശസ്ത്രക്രിയ വീണ്ടും വിജയം

മലപ്പുറം: മാരകമായി സ്തനാർബുദം ബാധിച്ച മുഖവൈകല്യമുള്ള രോ​ഗിക്ക് മലപ്പുറം താലൂക്കാശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ. ജനറൽ അനസ്തേഷ്യ നൽകാൻ പ്രയാസമുണ്ടായിരുന്ന ശസ്ത്രക്രിയക്ക് ആശുപത്രി സർജിക്കൽ സംഘത്തിന്റെ ധീരമായ ഇടപെടൽ വിജയത്തിലെത്തിച്ചു. കോട്ടക്കൽ ഇന്ത്യനൂർ സ്വദേശിനിയായ 45കാരി അപകടനില തരണംചെയ്ത് സുഖം പ്രാപിക്കുന്നു. നിർധന കുടുംബത്തിലെ വീട്ടമ്മക്ക് സൗജന്യമായിട്ടാണ് ഡോ. അജേഷ് രാജന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ 10ന് ശസ്ത്രക്രിയ നടത്തിയത്. ജന്മനാ ഉണ്ടായിരുന്ന താടിയെല്ലിന്റെ ഉൾവളവായിരുന്നു മേജർ അനസ്തേഷ്യ നൽകുന്നതിന് മാസ്ക് വെ​ന്റിലേഷന് പ്രയാസമുണ്ടാക്കിയിരുന്നത്.

രോ​ഗം മൂർഛിച്ചിരുന്ന അവസ്ഥയിലായിരുന്ന രോ​ഗിക്ക് സർക്കാർ ആശുപത്രിയിലെ പുതിയ സംവിധാനങ്ങൾ ശസ്ത്രക്രിയ സുഗമമാക്കി. താലൂക്ക് ആശുപത്രിയിലെ പതിനൊന്നാം സ്തനാർബുദ ശസ്ത്രക്രിയകൂടിയായിരുന്നു. വലിയ മുഴയായിരുന്നതിനാൽ നീക്കംചെയ്ത് മുറിവ് തുന്നിചേർക്കുന്നതിനും അനസ്തേഷ്യ നൽകുന്നതിനുമായി നാല് മണിക്കൂർ ശസ്ത്രക്രിയക്ക് വേണ്ടിവന്നുവെന്ന് ഡോ. അജേഷ് രാജൻ പറഞ്ഞു.
bright-academy
മുറിവുണങ്ങുന്നതോടെ വീട്ടമ്മയെ തുടർ ചികിത്സയായ കീമോതെറാപ്പിക്ക് തിരുവനന്തപുരം ആർസിസിയിലേക്കയക്കും. ഡോ. ഷിജിൻ പാലാടൻ, ഡോ. ഷംഷാദ്, ഒ ടി ടെക്നീഷ്യൻ ബിന്ദു, സ്റ്റാഫ് നേഴ്സുമാരായ റാണിമോൾ ജോസ്, ശ്രീജ, പ്രസീത, നേഴ്സിങ് അസിസ്റ്റന്റ് സജി, ഭാസ്കരൻ എന്നിവരായിരുന്നു ശസ‌്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!