HomeNewsAccidentsകുറ്റിപ്പുറം മൂടാലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അന്തർദേശീയ വോളി താരം അജിത്ത് ലാലിന് പരിക്ക്

കുറ്റിപ്പുറം മൂടാലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അന്തർദേശീയ വോളി താരം അജിത്ത് ലാലിന് പരിക്ക്

ajith-lal-accident-kuttippuram-volley

കുറ്റിപ്പുറം മൂടാലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അന്തർദേശീയ വോളി താരം അജിത്ത് ലാലിന് പരിക്ക്

കുറ്റിപ്പുറം: ദേശീയപാത 66 കുറ്റിപ്പുറം മൂടാൽ ചോല വളവിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വോളിബാൾ താരത്തിന് ഗുരുതര പരിക്ക്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശി അജിത്ത് ലാലിനാണ് പരിക്കേറ്റത്. കുറ്റിപ്പുറം മൂടാൽ ചോല വളവിൽ കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിർദിശയിൽ വരികയായിരുന്ന ഡ്യൂക്ക് ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ്സിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആദ്യം വളാഞ്ചേരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എന്നാൽ കാലിലും തലയിലും ഏറ്റ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെയും തുടർന്ന് കോഴിക്കോട്ടെയും സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി. ബി.പി.സി.എല്ലിൻ്റെയും വോളി ലീഗിൽ കലിക്കറ്റ് ഹീറോസിൻ്റെയും താരമാണ് അജിത്ത് ലാൽ. ഹൈവേ പോലീസ് സംഭവസ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!