മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ മൂന്ന് വാഹനങ്ങൾ അപകത്തിൽപെട്ടു; ദമ്പതികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വയഡക്റ്റ് പാലത്തിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി അഫ്സൽ, ഭാര്യ സാബിറ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. കോട്ടക്കൽ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച സ്കൂട്ടർ തൊട്ടു മുന്നിൽ പോവുകയായിരുന്ന മറ്റൊരു ട്രക്കിന് പിറകിൽ ഇടിച്ച് ഞെരിഞ്ഞമരുകയായിരുന്നു. സ്കൂട്ടറിൽ ഇടിച്ച ട്രക്ക് ഡ്രൈവർ കർണാടക സ്വദേശി കാശിനാഥിനും അപകടത്തിൽ പരിക്കേറ്റു. ഇയാളെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച അഫ്സലിന്റെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് അശുപത്രി മോർച്ചറിയിലും സാബിറയുടെ മൃതദേഹം വളാഞ്ചേരി നടക്കാവിൽ അശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
