HomeNewsAccidentsകടവല്ലൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: കുറ്റിപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

കടവല്ലൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: കുറ്റിപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

Kadavllur-accident-kuttippuram-death-oct-2026

കടവല്ലൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: കുറ്റിപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

കുറ്റിപ്പുറം: തൃശൂർ കടവല്ലൂരിൽ മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറ്റിപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. പാഴൂർ ചാക്കുവളപ്പിൽ സുധീറിന്റെ മകൻ ജിതിൻ (22) ആണ് മരണപ്പെട്ടത്.
ചങ്ങരംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ബസ്സിലേക്ക് എതിർദിശയിൽ നിന്നും വന്ന ജിതിന്റെ ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിതിനെ നാട്ടുകാർ ഉടൻ തന്നെ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!