HomeNewsFoodമാരക വിഷമുള്ള വറ്റൽ മുളക് മലപ്പുറം ജില്ലയിൽ വ്യാപകം

മാരക വിഷമുള്ള വറ്റൽ മുളക് മലപ്പുറം ജില്ലയിൽ വ്യാപകം

red-chilli

മാരക വിഷമുള്ള വറ്റൽ മുളക് മലപ്പുറം ജില്ലയിൽ വ്യാപകം

തിരൂർ – രാസവസ്തു ഉപയോഗിച്ച വറ്റൽ മുളക് ജില്ലയിൽ വ്യാപകമാകുന്നു. തിരൂർ, കോട്ടക്കൽ, മഞ്ചേരി, പെരിന്തൽമണ്ണ, വളാഞ്ചേരി എന്നീ സ്ഥലങ്ങളിലാണ് രാസവസ്തു ഉപയോഗിച്ച വറ്റൽ മുളക് കൂടുതലായും വിൽപ്പന നടത്തുന്നത്. രാസവസ്തു ഉപയോഗിച്ച വറ്റൽമുളക് ഒരു കിലോക്ക് 90 രൂപയാണ് വില. എന്നാൽ നല്ല വെറ്റൽ മുളക് ഒരു കിലോയ്ക്ക് 180 ഉം 200 രൂപയാണ് വരുന്നത്. റംസാൻ പ്രമാണിച്ച് തമിഴ്നാട്ടിൽ നിന്നും ലോറിയിൽ കയറ്റിക്കൊണ്ട് ഓരോ ടൗണുകളിലും തൊഴിലാളികളെ വെച്ച് വിൽപ്പന നടത്തുകയാണ്. രാസവസ്തു മുളക് ഒരു കിലോക്ക് 90 രൂപയാണ് വില വരുന്നത്. പലചരക്ക് വ്യാപാരികൾ കടയിൽ നല്ലയിനം വെറ്റൽ മുളക് ഇരുന്നൂറു രൂപക്കാണ് വിൽപന നടത്തുന്നതെന്നാണ് പറയുന്നത്. തമിഴ്നാട് ലോബിയാണ് ഇതിന്റെ പിന്നിൽ. തഴിഴ് നാട്ടിൽ നിന്നും നൂറ് കണക്കിന് ലോഡുകളാണ് കേരളത്തിലേക്ക് കടത്തുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് വടകര, തലശ്ശേരി എന്നിവടങ്ങളിൽ നിന്നും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന്മാർ ഇത്തരം ലോഡുകൾ പിടികൂടിയിരുന്നു. പരിശോധന നടത്തിയപ്പോൾ വൻതോതിൽ കാൻസർ പോലുള്ള രോഗങ്ങൾ പിടിക്കപ്പെടാൻ കാരണമാവുന്ന മായങ്ങൾ ചേർത്തിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് കണ്ടെത്തിയിരുന്നു. കോയമ്പത്തൂർ ഭാഗങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള രാസവസ്തു ഉപയോഗിച്ച് വറ്റൽ മുളക് ഇറങ്ങുന്നത്. എന്നാൽ ഈ വ്യാജ വറ്റൽ മുളക് തിരിച്ചറിഞ്ഞ ചില വ്യാപാരികൾ നല്ലയിനം മുളകാണ് കടയിൽ വില്പന നടത്തുന്നത്. വ്യാജ വറ്റൽ മുളക് വ്യാപകമായി ഇറങ്ങുന്നതിനാൽ ജില്ലയിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്ന് പലചരക്ക് വ്യാപാരികൾ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!