HomeNewsElectionവോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

voters-list

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ള മാർഗ്ഗങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കൂ. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാനുള്ള മാർഗങ്ങൾ:
വോട്ടർ ഹെൽപ് ലൈൻ നമ്പറായ 1950 ലേക്ക് വിളിക്കുക. എസ് ടി ഡി കോഡ് ചേർത്ത് വേണം വിളിക്കാൻ. തുടർന്ന് വോട്ടർ ഐഡികാർഡ് നമ്പർ നൽകിയാൽ വോട്ടർപട്ടികയിലെ വിവരങ്ങൾ ലഭിക്കും. വോട്ടർ ഹെൽപ് ലൈൻ നമ്പറായ 1950 ലേക്ക് എസ് എം എസ് അയക്കാം. ഇ സി ഐ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം ഇലക്ഷൻ ഐഡികാർഡിലെ അക്കങ്ങൾ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയക്കുക. വോട്ടർപട്ടികയിലെ വിവരങ്ങൾ മറുപടി എസ് എം എസ് ആയി ലഭിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ eci.gov.in ൽ പ്രവേശിച്ച് ഇലക്ടറൽ സെർച്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇലക്ഷൻ ഐഡി കാർഡ് നമ്പർ (എപിക് നമ്പർ) നൽകി സംസ്ഥാനം നൽകിക്കഴിഞ്ഞാൽ വോട്ടർപട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടർഹെൽപ്പ് ലൈൻ[-[-ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് വോട്ടർ ഐഡി കാർഡ് നമ്പർ നൽകി പരിശോധിക്കുക. മുകളിൽ പറഞ്ഞതുപോലെ വിവരങ്ങൾ നൽകിയാൽ വോട്ടർപട്ടികയിലെ പേര്, പാർട്ട് നമ്പർ, ക്രമനമ്പർ, പോളിങ് ബൂത്ത് തുടങ്ങിയവയൊക്കെ ലഭിക്കും. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!