HomeNewsCrimeFraudപണയസ്വർണം മാറ്റിവെയ്ക്കാനെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ്; 2.20 ലക്ഷം കവർന്നു

പണയസ്വർണം മാറ്റിവെയ്ക്കാനെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ്; 2.20 ലക്ഷം കവർന്നു

gold

പണയസ്വർണം മാറ്റിവെയ്ക്കാനെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ്; 2.20 ലക്ഷം കവർന്നു

ചങ്ങരംകുളം : പണയസ്വർണം മാറ്റിവെയ്ക്കാനെന്ന പേരിൽ സ്വകാര്യ പണമിടപാട് ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ചങ്ങരംകുളം ചിറവല്ലൂർ റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു മുൻവശത്താണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടുപേരിൽനിന്ന് 2.20 ലക്ഷം രൂപ കവർന്നത്.
gold
വ്യാഴാഴ്ച പകൽ രണ്ടുമണിയോടെ ചങ്ങരംകുളത്ത് തൃശ്ശൂർ റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ആൾ ചിറവല്ലൂർ റോഡിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിൽ സ്വർണം പണയം വെച്ചിട്ടുണ്ടെന്നും അത് എടുത്തുതന്നാൽ നിങ്ങളുടെ സ്ഥാപനത്തിൽ പണയം വെക്കാമെന്നും വാഗ്ദാനം ചെയ്തു. തുടർന്ന് ജീവനക്കാരൻ സ്വർണം എടുക്കുന്നതിന് ആവശ്യമായ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും കൊണ്ട് ചിറവല്ലൂർ റോഡിലെ മറ്റൊരു പണമിടപാട് സ്ഥാപനത്തിനു മുന്നിലെത്തി. ജീവനക്കാരനെ താഴെ നിർത്തി തൊട്ടുമുകളിലെ നിലയിൽ പ്രവർത്തിക്കുന്ന ഫൈനാൻസിൽനിന്ന് സ്വർണം എടുത്ത് വരാമെന്നു പറഞ്ഞ് കോണിപ്പടി കയറിപ്പോയ ആളെ കാണാതെവന്നതോടെ ജീവനക്കാരൻ ഫൈനാൻസിൽ എത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജീവനക്കാരൻ മനസ്സിലാക്കുന്നത്.
fraud
ഈ സ്ഥാപനത്തിന്റെ പുറകിൽ താഴേക്കിറങ്ങാൻ മറ്റൊരു കോണി കൂടിയുള്ള വിവരം അറിഞ്ഞാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ബുധനാഴ്ചയും ഇതേ സ്ഥാപനത്തിന്റെ പേരിൽ ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയതായി ജീവനക്കാർ പറഞ്ഞു. ആലപ്പുഴ സ്വദേശിയായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ ഒരു ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പുതുതായി ആരംഭിച്ച പണമിടപാട് സ്ഥാപനങ്ങൾ കൂടുതൽ തുക ഓഫർ ചെയ്ത് ഉപഭോക്താവിനെ സമീപിക്കുന്നത് മുതലെടുത്താണ് സംഘം പുതിയ തട്ടിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇരുവരും നൽകിയ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!