HomeViralകരുവാരകുണ്ടിലെ ഉരുൾപൊട്ടലിൽ പോലീസ് നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വൈറലകുന്നു

കരുവാരകുണ്ടിലെ ഉരുൾപൊട്ടലിൽ പോലീസ് നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വൈറലകുന്നു

police-rescue

കരുവാരകുണ്ടിലെ ഉരുൾപൊട്ടലിൽ പോലീസ് നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വൈറലകുന്നു

മലപ്പുറം: ഉരുൾപൊട്ടൽ ശക്തമായി ബാധിച്ച കരുവാരക്കുണ്ട്, നിലമ്പൂർ പോലീസും സൈന്യവും നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസകൾക്കതീതമാണ്. അത്തരത്തിലൊരു രക്ഷാപ്രവത്തനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. police-malappuram
ആഗസ്റ്റ് 8ന് കരുവാരകുണ്ട് മേഖലയിലുണ്ടായ പ്രകൃതിക്ഷോഭത്തെ തുടര്ന്ന് കരുവാരകുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിൽ കേരളാംകുണ്ട് ടൂറിസം പദ്ധതിക്ക് മുകളിലായി മണലിയാംപാടം എന്ന സ്ഥലത്തുണ്ടായ ഉരുള്പൊ ട്ടലിൽ അവിടെ തോട്ടം നോക്കി നടത്തിവരുന്ന മങ്കട സ്വദേശിയായ ബേബി എന്നയാള്‍ 24 മണിക്കൂറായി അപകടാവസ്ഥയിൽ ഒറ്റപ്പെട്ടു കഴിയുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പെരിന്തല്മടണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രന്റെ നിര്ദ്ദേ ശത്തിൽ കരുവാരകുണ്ട് പോലീസ് സ്റ്റേഷന്‍ സബ് ഇന്പെ്റെക്ടർ ജ്യോതീന്ദ്ര കുമാര്‍, കരുവാരകുണ്ട് പോലീസ് സ്റ്റേഷന്‍ സീനിയർ സി.പി.ഒ സെബാസ്റ്റ്യന്‍ രാജേഷ്, പെരിന്തല്മറണ്ണ ഡി.വൈ.എസ്.പിയുടെ ഡ്രൈവര്‍ എസ്.സി.പി.ഒ മോഹന്ദാണസ് എന്നിവർ മണലിയാംപാടത്ത് ഉണ്ടായ അതീവ ഗുരുതരാവസ്ഥയിലുള്ള 4 ഉരുള്പൊ ട്ടലുകളും ആയതിലെ വിള്ളലുകളും മറികടന്ന് വീണ്ടും ഉരുള്പൊ്ട്ടലുകൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കൂടി 3 കിലോമീറ്ററോളം നടന്ന് പ്രതികൂല കാലാവസ്ഥയേയും സാഹചര്യങ്ങളേയും മറികടന്ന് സഞ്ചരിച്ച് എത്തി. അവിടെ നിന്നും ബേബി എന്നയാളെ അതി സാഹസികമായി രക്ഷപ്പെടുത്തുന്നതിന്‍െറ വീഡിയോ ദൃശ്യം ഇപ്പോൾ വൈറലായിരിക്കുന്നത്. കരുവാരകുണ്ട് മേഖലയിൽ ഉരുള്പൊ ട്ടലുകൾ ഉണ്ടായ സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തിൽ ഒറ്റപ്പെട്ടു പോയ അപകടാവസ്ഥയിലായ 60 ഓളം ആളുകളെ രണ്ട് ദിവസങ്ങളിലായി രക്ഷപ്പെടുത്താൻ കരുവാരകുണ്ട് പോലീസിന് കഴിഞ്ഞിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!