HomeNewsAccidentsകിണർ അപകടം; ചികിത്സയിലായിരുന്ന മൂന്നാമത്തെ ആളും മരണപ്പെട്ടു

കിണർ അപകടം; ചികിത്സയിലായിരുന്ന മൂന്നാമത്തെ ആളും മരണപ്പെട്ടു

trithala-koppam

കിണർ അപകടം; ചികിത്സയിലായിരുന്ന മൂന്നാമത്തെ ആളും മരണപ്പെട്ടു

കൊപ്പം: തൃത്താലക്കൊപ്പത്തിനടുത്തുള്ള വെട്ടിക്കാട് ഗ്രാമത്തിൽ നാടിനെ ഞെട്ടിച്ച അപകടത്തിൽ മൂന്ന് മരണം. കിണറ്റിൽ ചത്തുകിടന്നിരുന്ന അണ്ണാൻകുഞ്ഞിനെ എടുത്തുമാറ്റാൻ ശ്രമിക്കുന്നതിനിടെ കിണറിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഇറങ്ങിയ മൂന്നാമത്തെ ആളും മരണത്തിന് കീഴടങ്ങി. കൃഷ്ണൻകുട്ടി (30) സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്ന് കാലത്ത് മരണപ്പെട്ടത്.
trithala
കരിമ്പനക്കൽ വീട്ടിൽ സുരേന്ദ്രനാണ് ആദ്യം കിണറ്റിലിറങ്ങിയത്. ഓക്‌സിജന്റെ അളവ് കുറവായതിനാൽ കിണറിൽ ഇറങ്ങിയയുടൻ സുരേന്ദ്രൻ ബോധരഹിതനായി. വീട്ടുകാരുടെ ബഹളം കേട്ടാണ് അയൽവാസിയായ മൈലാട്ടുകുന്ന് വീട്ടിൽ സുരേന്ദ്രൻ ഓടിയെത്തിയത്. സുഹൃത്തിന് അപകടം പിണഞ്ഞതറിഞ്ഞ് കിണറ്റിലേക്കിറങ്ങിയ സുരേന്ദ്രനും മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നാലെയിറങ്ങിയ ഇയാളുടെ സഹോദരനായ കൃഷ്ണൻകുട്ടിയെ നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചിരുന്നു ഇതിനിടയിലായിരുന്നു വിയോഗം.
trithala-koppam
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചതോടെ കണ്ടുനിന്നവരുടെ കണ്ണുകൾ സങ്കടക്കടലായി. മൈലാട്ടുകുന്ന് വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ സംഗീതയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പണിപ്പെട്ടു. അച്ഛന് അന്ത്യചുംബനം നൽകാൻ മകൾ അനയ കൃഷ്ണനെ കൊണ്ടുവന്നപ്പോഴേക്കും നിലവിളിയുയർന്നു. മൈലാട്ടുകുന്ന് വീട്ടിൽ സുരേന്ദ്രന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വിഷുദിനത്തിൽ ദുഃഖ കടലായി ഈ പ്രദേശം മാറിയിരിക്കുന്നു. വീട്ടുകാരെയും ബന്ധുക്കളെയും എങ്ങനെ സമാധാനിപ്പിക്കും എന്ന് അറിയാതെ പ്രയാസപ്പെടുകയാണ് നാട്ടുകാരും അവരുടെ കൂട്ടുകാരും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!