HomeNewsAccidentsആതവനാട് കരിപ്പോളിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്ക്

ആതവനാട് കരിപ്പോളിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്ക്

Athavanad-auto-accident-oct-2023

ആതവനാട് കരിപ്പോളിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്ക്

ആതവനാട്: മലപ്പുറം ആതവനാട് ദേശീയപാത 66ലെ കരിപ്പോളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 2 പേർക്ക് പരിക്ക്. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ ആതവനാട് പഞ്ചായത്ത് ഓഫീസിന് സമീപമായാണ് സംഭവം. ദേശീയപാതയിലൂടെ വളാഞ്ചേരി ഭഗത്തേക്ക് വരികയായിരുന്ന ഓട്ടോ ദേശീയപാതയിലേക്ക് കയറുകയായിരുന്ന മറ്റൊരു ഓട്ടോയിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കരിപ്പോൾ സ്വദേശിനികളായ തൈകുളത്തിൽ വീട്ടിൽ കദീജ 45, ബീയുമ്മ 55, കഞ്ഞിപുര സ്വദേശിനിയായ മുട്ടുകാടൻ വീട്ടിൽ റിൻഷ 18, കാടാമ്പുഴ പിലാത്തറ സ്വദേശികളായ തറക്കൽ വീട്ടിൽ ആഷിഖ് 16, ഇസ്ഹാഖ് 18, സൽമാനുൽ ഫാരിസ് എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Athavanad-auto-accident-oct-2023
മറിഞ്ഞ ഓട്ടോയിൽ നിന്ന് കേബിൾ തകരാർ മൂലം അനിയന്ത്രിതമായ രീതിയിൽ പുകയും ശബ്ദവും ഉയർന്നത് പ്രദേശത്ത് ഭീതി പടർത്തി. തുടർന്ന് നാട്ടുകാർ ചേർന്ന് എഞ്ചിൻ നിറുത്തുകയും വാഹനം റോഡിൽ നിന്നും നീക്കം ചെയ്യുകയുമായിരുന്നു. മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!