HomeNewsFestivalsഇന്ന് അഷ്ടമിരോഹിണി; നാട് അണിഞ്ഞൊരുങ്ങി

ഇന്ന് അഷ്ടമിരോഹിണി; നാട് അണിഞ്ഞൊരുങ്ങി

sree-krishna-jayanti

ഇന്ന് അഷ്ടമിരോഹിണി; നാട് അണിഞ്ഞൊരുങ്ങി

വളാഞ്ചേരി: ഇന്ന് അഷ്ടമിരോഹിണി; നാട് അണിഞ്ഞൊരുങ്ങി.

വളാഞ്ചേരി, ഇരിമ്പിളിയം, ആതവനാട്, കുറ്റിപ്പുറം, മാറാക്കര, എടയൂർ, തിരുനാവായ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ശോഭായാത്രകളുണ്ട്. ഫ്ലോട്ടുകളും വാദ്യമേളങ്ങളും ഓരോ ശോഭായാത്രകൾക്കും അകമ്പടിയായുണ്ടാകും. വളാഞ്ചേരി മണ്ഡലത്തിലെ വിവിധ ശോഭായാത്രകൾ നഗരത്തിലാണ് സംഗമിക്കുക.

sree-krishna-jayantiപൈങ്കണ്ണൂർ, തെക്കെ പൈങ്കണ്ണൂർ, നിരപ്പ്, മുക്കിലപ്പീടിക, കാട്ടിപ്പരുത്തി ഭാഗങ്ങളിലെ ശോഭായാത്രകൾ കുറ്റിപ്പുറം റോഡിലൂടെയും, കടുങ്ങാട്, പച്ചീരി, വൈക്കത്തൂർ, കാവുംപുറം, കക്കൻചിറ കീഴ്പനങ്ങാട് ശോഭായാത്രകൾ കോഴിക്കോട് റോഡിലൂടെയും മഞ്ചറ, വളാഞ്ചേരി യാത്രകൾ പട്ടാമ്പി റോഡിലൂടെയുമാണ് സെൻട്രൽ കവലയിൽ കൂടിച്ചേരുക. വൈകിട്ട് 4.30ന് ശോഭായാത്രകൾ മഹാശോഭായാത്രയായി കൊളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെത്തും.

അവിടെ പ്രസാദവിതരണവും നാമജപവുമുണ്ട്. എടയൂരിലെ ശോഭായാത്രകൾ മണ്ണത്തുപറമ്പ്, തിണ്ടലം, പൂക്കാട്ടിരി, സികെ പാറ എന്നിവിടങ്ങളിൽനിന്നു പുറപ്പെടും. എടയൂർ ഋഷിപുത്തൂർ വിഷ്ണുക്ഷേത്രത്തിലും, പൂക്കാട്ടിയൂർ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രത്തിലും വിശേഷാൽ പൂജകളുണ്ട്. വലിയകുന്ന് കോട്ടപ്പുറം ഗുരുവായൂരപ്പൻക്ഷേത്രത്തിൽ നിന്നു ശോഭായാത്ര വൈകിട്ട് നാലിനു പുറപ്പെടും.

ഇല്ലത്തെപ്പടിയിൽ പോയി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ പ്രസാദവിതരണവും നടക്കും. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി വിഷ്ണുക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുണ്ട്. മഞ്ചറ വിഷ്ണുക്ഷേത്രത്തിൽ തൃകാലപൂജ വിശേഷമാണ്. വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ മുന്നുനേരം പ്രത്യേക പൂജകളുണ്ട്.

വൈക്കത്തൂർ പച്ചീരി വിഷ്ണുക്ഷേത്രത്തിലും ആതവനാട് മഴൂർ വിഷ്ണുക്ഷേത്രത്തിലും ഭഗവാന് മുഴുക്കാപ്പു ചാർത്തൽ പ്രധാനമാണ്. വലിയകുന്ന് കോട്ടപ്പുറം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും, പൂക്കാട്ടിയൂർ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രത്തിലും കണ്ണനു പ്രത്യേക പൂജകളുണ്ട്. തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിൽ പ്രത്യേക പൂജകളുണ്ട്.

തന്ത്രി കൽപ്പുഴ മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് വിശേഷാൽപൂജകൾ. തൃപ്രങ്ങോട് പരമേശ്വരമാരാർ, തിരുനാവായ ശങ്കരമാരാർ, ജയനാഥ് മാരാർ എന്നിവരുടെ മേളമുണ്ട്. ഒല്ലൂർ മാതൃസംരക്ഷണ സമിതി അവതരിപ്പിക്കുന്ന സമ്പൂർണ നാരായണീയ പാരായണം രാവിലെ ഒൻപതിനു തുടങ്ങും.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!