HomeNewsFestivalsശവ്വാൽ മാസപ്പിറവി പൊന്നാനിയിൽ കണ്ടു ; ചെറിയ പെരുന്നാൾ നാളെ (10-04-2024, ബുധൻ)

ശവ്വാൽ മാസപ്പിറവി പൊന്നാനിയിൽ കണ്ടു ; ചെറിയ പെരുന്നാൾ നാളെ (10-04-2024, ബുധൻ)

ശവ്വാൽ മാസപ്പിറവി പൊന്നാനിയിൽ കണ്ടു ; ചെറിയ പെരുന്നാൾ നാളെ (10-04-2024, ബുധൻ)

പൊന്നാനി: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (10-04-2024, ബുധൻ) ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആയിരിക്കുമെന്ന് പൊന്നാനി മഖ്ദൂം മുത്തുക്കോയ തങ്ങൾ ഐദറൂസി അറിയിച്ചു. കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. പൊന്നാനിയിൽ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാർ അറിയിച്ചതോടെയാണ് റമദാൻ 29 വ്രതം പൂർത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കാൻ വിശ്വാസികൾ ഒരുങ്ങുന്നത്.
eid-mubarak
തിങ്കളാഴ്ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടർന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!