HomeGood Newsഅധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും

അധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും

electricity-karekkad-student

അധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും

എടയൂർ: കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ ഈ വർഷം ആറാം ക്ലാസ്സിൽ പഠിക്കുന്ന അജിൽഷാന് വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. എടയൂർ പഞ്ചായത്ത്‌ ഒന്നാം വാർഡ് ചേനാടൻ കുളമ്പ് സ്വദേശികളായ ചേനാടൻ പടിഞ്ഞാക്കര അബ്ദുൽ ലത്തീഫ്-സലീന ദമ്പതികളുടെ മക്കളായ അജിൽഷാനും സഹോദരി പ്ലസ്ടു വിദ്യാർത്ഥി ഷഹനക്കും കുടുംബത്തിനും വർഷങ്ങളായി സോളാർ ആയിരുന്നു ആശ്രയം. വർഷക്കാലത്ത് സൂര്യപ്രകാശം ശരിയായ വിധത്തിൽ ലഭിക്കാത്തതിനാൽ സോളാർ മുഖേന വെളിച്ചത്തിനും ഓൺലൈൻ ക്ലാസ്സ്‌ സംവിധാനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും പ്രയാസം നേരിടുന്ന വിവരം അവന്റെ ക്ലാസ്സ്‌ അധ്യാപകൻ വി.എം സോമശേഖരൻ മാസ്റ്ററെയും ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്ററെയും പി.ടി.എ പ്രസിഡന്റ്‌ എ.പി നാസറിനെയും അറിയിക്കുകയായിരുന്നു. കൂടാതെ വിദ്യാഭ്യാസ വകുപ്പ് വീട്ടിൽ വൈദ്യുതി ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ കുറ്റിപ്പുറം എ.ഇ.ഒയ്ക്ക് കൈമാറിയിരുന്നു. വടക്കുംപുറം എ.യു.പി സ്കൂൾ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ വി.പി ഉസ്മാൻ മാസ്റ്ററും ഹെഡ്മാസ്റ്റർ വി പി അലി അക്ബർ മാസ്റ്ററും വിദ്യാർത്ഥിയുടെ വീട്ടിൽ വൈദ്യുതി ലഭിക്കാൻ ആവശ്യമായ രേഖകളുടെ അപര്യാപ്തതയുണ്ടെന്ന വിവരം എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിമിനെയും വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ എ.പി റിസാന തസ്നിയെയും അറിയിച്ചിരുന്നു.
electricity-karekkad-student
അവർ സാമൂഹ്യ പ്രവർത്തകരായ എ പി അസീസ്, എൻ ടി നാസർ എന്നിവരുടെ കൂടെ കുട്ടികളുടെ വീട് സന്ദർശിക്കുകയും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തകൻ പി കെ സിക്കന്ദർ ആവശ്യമായ സഹായങ്ങൾക്ക് നേതൃത്വം നൽകി. എടയൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ടി കെ ഹുസ്സൻകുട്ടിയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് വൈദ്യുതി ലഭിക്കാൻ ആവശ്യമായ വഴി തുറന്നു കിട്ടി. രേഖകൾ ശരിയാക്കി ഫീസ് അടച്ചതോടെ വൈദ്യുതി ലഭിക്കുകയും ചെയ്തു. സന്തോഷം പങ്കിടുന്നതിനായി എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ്‌ കെ പി വേലായുധൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി റസീന തസ്‌നി, വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, അധ്യാപകരായ വി.പി ഉസ്മാൻ, വി.എം സോമശേഖരൻ തുടങ്ങിയവർ കുട്ടികളുടെ വീട് സന്ദർശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!