HomeNewsPoliticsഎടയൂർ ഗ്രാമപഞ്ചായത്ത് UDF ജനപ്രതിനിധികള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

എടയൂർ ഗ്രാമപഞ്ചായത്ത് UDF ജനപ്രതിനിധികള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Udf-members-protest-edayur-2024

എടയൂർ ഗ്രാമപഞ്ചായത്ത് UDF ജനപ്രതിനിധികള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

എടയൂർ: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 2023-24 വര്‍ഷത്തില്‍ ബജറ്റ് വിഹിതമായി ലഭിക്കേണ്ട ഫണ്ട് തടഞ്ഞ് വെച്ചതിലും തനത് ഫണ്ട് ട്രഷറി അക്കൌണ്ടിലേക്ക് മാറ്റണമെന്ന ഉത്തരവിനുമെതിരെ എടയൂർ ഗ്രാമപഞ്ചായത്ത് UDF ജനപ്രതിനിധികള്‍ പ്രതിഷേധിച്ചു. എല്‍.ജി.എം.എല്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. 30-03-2024 ന് രാവിലെ 11.30 ന് പഞ്ചയാത്ത് ഓഫീസിന് മുന്നില്‍ വെച്ച് നടന്ന പ്രതിഷേധ പരിപാടി എടയൂർ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ്‌ ഹസീനഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു.
തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന നിർദ്ദേശം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരം കവരുന്നതും നിത്യ ചെലവിന് പോലും ട്രഷറിയെ ആശ്രയിക്കേണ്ടിവരും. കൂടാതെ എടയൂർ ഗ്രാമപഞ്ചയാത്തിന് 2023-24 വര്‍ഷത്തില്‍ ലഭ്യമാകേണ്ട ബജറ്റ് വിഹിതത്തില്‍ ജനറല്‍ പര്‍പ്പസ് ഫണ്ട് ഇനത്തില്‍ 56 ലക്ഷം രൂപയും, സി.എഫ്സി ഗ്രാന്‍റ് ഇനത്തില്‍ 34ലക്ഷം രൂപയും മെയ്ന്‍റനന്‍സ് ഗ്രാന്‍റ് ഇനത്തില്‍ 39ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 1 കോടി 29 ലക്ഷം രൂപ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാരില്‍ നിന്നും ലഭ്യമാകാനുണ്ട്. ആയത് പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തികളേയും വികസന പ്രവര്‍ത്തനങ്ങളേയും
നല്ലപ്രയാസത്തിലാക്കിയിട്ടുണ്ട്. പ്രതിഷേധ പരിപാടിയില്‍ സ്റ്റാന്‍റിഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലുബി റഷീദ്, റസീന തസ്‌നി മെമ്പര്‍മാരായ നൗഷാദ്മണി , അയ്യൂബ് പി ടി,വസന്ത കെ പി,അനുഷ സ്ലീമോവ്, ദലീല പാർവീൻ, ജൗഹറ കരീം എന്നിവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!