HomeNewsInaugurationഎടയൂർ മണ്ണത്ത്പറമ്പിൽ സഹചാരി സെൻ്റർ ഉദ്ഘാടനം ചെയ്തു

എടയൂർ മണ്ണത്ത്പറമ്പിൽ സഹചാരി സെൻ്റർ ഉദ്ഘാടനം ചെയ്തു

sahachari-center-edayur

എടയൂർ മണ്ണത്ത്പറമ്പിൽ സഹചാരി സെൻ്റർ ഉദ്ഘാടനം ചെയ്തു

എടയൂർ: എടയൂർ മണ്ണത്ത് പറമ്പിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സഹചാരി സെൻ്റർ എം.എൽ.എ പ്രൊഫ.കെ.കെ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. കരുണയുടെ നോട്ടം കനിവിൻ്റെ സന്ദേശം എന്ന സന്ദേശമാണ് സഹചാരി സെൻ്റർ നൽകുന്നതെന്നും പാവപ്പെട്ടവരുടെ കണ്ണീരൊപ്പി സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ സെൻ്റർ തുടങ്ങാനായതും, ഭീമമായ ചികിത്സാ ചെലവുകൾക്കൊണ്ട് നിത്യ ജീവിതത്തിന് തന്നെ പ്രയാസപ്പെടുന്ന രോഗികൾക്കും കുടുംബത്തിനും സഹചാരി സെൻറർ മാതൃകയാണെന്നും എം.എൽ.എ പറഞ്ഞു.
sahachari-center-edayur
അബൂബക്കർ ബാഖവി സ്വാഗതം പറഞ്ഞ പരിപാടിയിൽ മഹല്ല് പ്രസിഡണ്ട് സൈനുദ്ദീൻ കോയ തങ്ങൾ അദ്ധ്യക്ഷനായി. സുബൈർ ഫൈസി മാവണ്ടിയൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.പി വേലായുധൻ, ജാഫർ പുതുക്കുടി, അബ്ദുൽ ശുക്കൂർ ബാഖവി പാലൂർ, സയ്യിദ് ഖാസിം കോയ ബാഅലവി, അബ്ദുൽ വാഹിദ് മുസ് ലിയാർ അത്തിപ്പറ്റ, അലി റഹ്മാനി, കെ.പി അബ്ദുൽ കരീം, സിദ്ദീഖ് മാസ്റ്റർ, അബ്ദുൽ ഹഖീം വാഫി, ഹസ്സൻ മുളക്കൽ എന്നിവർ സംസാരിച്ചു. വാട്ടർബെഡ്, നെബുലൈസർ, വാക്കർ, ബേക്ക് റെസ്റ്റ്, ഓക്സിജൻ സിലിണ്ടർ, ഹോസ്പിറ്റൽ സ്ക്രീൻ സ്റ്റാൻ്റ്, സാനിറ്റൈസിംഗ് ഫോഗിംഗ് മെഷീൻ, ബി.പി – പൾസ് പരിശോധന ഉപകരണങ്ങൾ, എയർ ബെഡ്, വാക്കിംഗ് സ്റ്റിക്, വീൽചെയർ, കട്ടിൽ എന്നീ ഉപകരണങ്ങളുടെ സേവനങ്ങൾ സഹചാരി സെൻ്ററിൽ നിന്ന് ലഭ്യമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പി.ഇസ്ഹാഖ്, എം.സി മൊയ്തു ഹാജി, അവറാൻ ഹാജി, പ്രൊഫ.കെ.ടി അബദുൽ ഖാദർ, കെ.ഷൈജൽ ബാബു, കെ.പി കുഞ്ഞിമൊയ്തീൻ കുട്ടി വൈദ്യർ, ഹബീബ് വാഫി എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!