HomeNewsCompetitionഅൽ ഖലം കോൺഫറൻസ്; ഖുർആൻ മത്സരങ്ങൾ നടത്തുന്നു

അൽ ഖലം കോൺഫറൻസ്; ഖുർആൻ മത്സരങ്ങൾ നടത്തുന്നു

Quran-Competition

അൽ ഖലം കോൺഫറൻസ്; ഖുർആൻ മത്സരങ്ങൾ നടത്തുന്നു

കൊണ്ടോട്ടി : കൊണ്ടോട്ടി സ്‌കൂൾ ഓഫ് ഖുർആൻ ഗ്രാൻഡ് ആനിവേഴ്‌സറിയുടെ സമാപനമായ അൽ ഖലം ഖുർആൻ കോൺഫറൻസിന്റെ ഭാഗമായി മദ്രസാതലത്തിൽ ഹിഫ്‌ള് മത്സരവും ദർസ്-ഹിഫ്‌ള്-ദഅവാ കോളേജ് വിദ്യാർഥികൾക്ക് ഖുർആൻ പ്രദർശനവും നടത്തും. താലൂക്കിലെ മദ്രസകളിൽനിന്ന് ജൂനിയർ, സബ് ജൂനിയർ, സീനിയർ തസ്തികകളിലേക്ക് എസ്.ജെ.എം. റെയ്ഞ്ച് നിശ്ചയിക്കുന്ന വിദ്യാർഥികൾക്കാണ് മദ്രസാതല ഹിഫ്‌ള് മത്സരം. ആദ്യഘട്ടം മേയ് ആറിനും ഫൈനൽ പരീക്ഷ 11-നുമായിരിക്കും. അന്താരാഷ്ട്ര ഖാരിഉകളുടെ നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് ഹോളി ഖുർആൻ അവാർഡ് സമ്മാനിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!