HomeNewsCompetitionവളാഞ്ചേരി ഉത്സവത്തിന് സമാപനം; അമിഗോ വൈക്കത്തൂർ ജേതാക്കൾ

വളാഞ്ചേരി ഉത്സവത്തിന് സമാപനം; അമിഗോ വൈക്കത്തൂർ ജേതാക്കൾ

keralotsavam-2022-amigo-vaikathoor

വളാഞ്ചേരി ഉത്സവത്തിന് സമാപനം; അമിഗോ വൈക്കത്തൂർ ജേതാക്കൾ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവം 2022 ഭാഗമായി നടത്തിയ വളാഞ്ചേരി ഉത്സവത്തിന് സമാപനമായി. വളാഞ്ചേരി നഗരസഭയിലെ കുടുംബശ്രീ , യുവജന സംഘടനകൾ, വിവിധ പ്രദേശങ്ങളിൽ നിന്നായി 40 – ഓളം ക്ലബുകൾ വളാഞ്ചേരി ഉത്സവത്തിന്റെ ഭാഗമായി. 333 പോയിന്റ് നേടി ചാമ്പ്യന്മാരായ അമിഗോ വൈക്കത്തൂരിന് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഓവറോൾ കിരീടം കൈമാറി. ബ്രദേഴ്സ് മീമ്പാറ, ക്ലാസിക്ക് മൂച്ചിക്കൽ എന്നീ ക്ലബ്ബുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിളംബര ജാഥയോടു കൂടി തുടങ്ങിയ മത്സരങ്ങൾ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ആർട്സ് മത്സരങ്ങളോടെ സമാപിച്ചു. കലാ-കായിക മത്സരങ്ങളായ ഫുട്ബോൾ കഞ്ഞിപ്പുര SSC ഗ്രൗണ്ടിലും, ബാഡ്മിന്റൺ മത്സരങ്ങൾ മൂടാൽ ഓക്ലാന്റ് സ്റ്റഡിയത്തിലും, നീന്തൽ മത്സരങ്ങൾ കാട്ടിപരുത്തി കറ്റട്ടി കുളത്തിലും, ചെസ്, പഞ്ചഗുസ്തി, ഓഫ് സ്റ്റേജ് മത്സരങ്ങായ ചിത്ര രചന, കാർട്ടൂൺ, ഫ്ളവർ അറേഞ്ച് മെന്റ്, കളിമൺ ശില്‌പ നിർമാണം, ഉപന്യാസ രചന, കവിത രചന, ക്വിസ്, തുടങ്ങിയവ കമ്മ്യൂണിറ്റി ഹാൾ, നഗരസഭ ലൈബ്രററി എന്നിവടങ്ങളിലും വടം വലി മത്സരം വളാഞ്ചേരി ബസ് സ്റ്റാന്റിൽ വെച്ചും, കബഡി, ക്രിക്കറ്റ്, അത്‌ലറ്റിക്സ് മത്സരങ്ങൾ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലും വെച്ച് നടന്നു.
keralotsavam-2022-amigo-vaikathoor
സമാപന ചടങ്ങ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ടീച്ചർ, ക്ഷേമ കാര്യ സ്റ്റാർറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ശൈലേഷ് കൗൺസിലർമാരായ ഈ സ നമ്പ്രത്ത്, ആബിദ മൺസൂർ, ഷാഹിന റസാഖ്, ഷിഹാബ് പാറക്കൽ, ഉണ്ണികൃഷ്ണൻ കെ.വി, ശൈലജ കെ.വി, കളപ്പു ലാൻ സിദീഖ് ഹാജി, നൂർജഹാൻ, തസ്ലീമ നദീർ,സദാനന്ദൻ കോട്ടിരി, നനഷാദ് നാലകത്ത്, സാജിത ടീച്ചർ, പറശ്ശേറി അസൈനാർ, ആബിദലി ടി.കെ, സുരേഷ് പാറ തൊടി, വെസ്റ്റേൺ പ്രഭാകരൻ, അഷ്റഫ് വെള്ളേങ്ങൽ, നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വള്ളുവനാട് ചെമ്പരത്തിയുടെ നാടൻപാട്ടോടു കൂടി കേരളോത്സവത്തിന് സമാപനം കുറിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!