HomeNewsArtsസൂഫിസരണിയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുക – ഹൈദരലി ശിഹാബ് തങ്ങൾ

സൂഫിസരണിയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുക – ഹൈദരലി ശിഹാബ് തങ്ങൾ

athipatta-book-release

സൂഫിസരണിയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുക – ഹൈദരലി ശിഹാബ് തങ്ങൾ

എടയൂർ: അധാർമ്മികതയുടെ അതിപ്രസര കാലത്ത് സൂഫിസത്തിലൂടെ ജീവിതത്തെ ചിട്ടപ്പെടുത്താൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. തസ്വവ്വുഫിന്റെ ആത്മീയ ധാരയിൽ നിന്ന് അകന്ന് നിൽക്കാനോ, അത് അവഗണിച്ച് മുന്നോട്ട് പോകാനോ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു . സാഹിതൃ മേഖലയിൽ ഉൾപ്പടെ സമസ്ത തലങ്ങളിലും തസ്വവ്വുഫ് സ്വാധീനം ചലുത്തുന്നുണ്ടെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. ഇക്കാരൃത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളും, അത്തിപ്പറ്റ ഉസ്താദും മാതൃകയാണന്നും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.
athipatta-book-release
അൽ ഐൻ സുന്നി യൂത്ത് സെന്റർ സെക്രട്ടറി ഇ കെ മൊയ്തീൻ ഹാജി വിവർത്തനം ചെയ്ത ‘ഹഖാഇഖ് അനി തസവ്വുഫ്’ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടക്കൽ മണ്ഡലം എംഎൽഎ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ആദൃ കോപ്പി ഏറ്റു വാങ്ങി. വി പി പൂക്കോയ തങ്ങൾ ചടങ്ങിൽ അധൃക്ഷത വഹിച്ചു. അത്തിപ്പറ്റ ഫൈസൽ വാഫി പുസ്തക പരിചയം നടത്തി. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആദ്യകോപ്പി ഏറ്റുവാങ്ങി. ഇ കെ മൊയ്തീൻ ഹാജി, എസ് ഹമീദ് ഹാജി, മൊയ്തീൻ കുട്ടി മുസ്ല്യാർ, അഷറഫ് വളാഞ്ചേരി, പി എസ് കുട്ടി, അ്ഹമദ് വാഫി കക്കാട്, കെ കെ എസ് തങ്ങൾ, ഖാസിം കോയ തങ്ങൾ, മൊയ്തു എടയൂർ, സി പി ഹംസ ഹാജി, ഇ കെ ഗഫൂർ,ഹുസൈന്‍ കോയ തങ്ങള്‍, മുട്ടിക്കല്‍ മൊയ്തീന്‍ മുസ്ലിയാര്‍, വി.പി.എ റഷീദ്,സിദ്ദീഖ് ഹാജി, സൈതലവി ഹാജി, മൊയ്തു ഹാജി, കാദര്‍ ഹാജി, വിടി ഖാദര്‍ ഹാജി, അയ്യൂബ് പീപി, മൊയ്തീന്‍ കുട്ടി ഹാജി, ഉസ്മാന്‍ ഹാജി, മുഹമ്മദ് കുട്ടി മുസ്ലിയാര്‍ പല്ലാര്‍, അനീസ് ഫൈസി മുഹമ്മദ് ഫൈസി സലാം ഹാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു. അബ്ദുൽ വാഹിദ് മുസ്ല്യാർ അത്തിപ്പറ്റ സ്വാഗതവും മുഹമ്മദ് ഫൈസി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!