HomeNewsInitiativesRelief150 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു കൂടശ്ശേരിപ്പാറയിലെ ന്യൂറോയൽസ് ഹാജിപ്പടി

150 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു കൂടശ്ശേരിപ്പാറയിലെ ന്യൂറോയൽസ് ഹാജിപ്പടി

new-royals-hajippadi

150 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു കൂടശ്ശേരിപ്പാറയിലെ ന്യൂറോയൽസ് ഹാജിപ്പടി

ആതവനാട്: ന്യൂറോയൽസ് ഹാജിപ്പടിയുടെ നേതൃത്വത്തിൽ ക്ലബ് പ്രദേശത്ത് 150 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം നടത്തി. ആതവനാട് പഞ്ചായത്തിലെ മികച്ച ക്ലബുകളിൽ ഒന്നാണ് ന്യൂറോയൽസ് ഹാജിപ്പാടി.
new-royals-hajippadi
ലോക്ക്ഡൗൺ സമയത്ത് പോലും ക്ലബ്ബിന്റെ കീഴിൽ വിവിധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ആതവനാട് പഞ്ചായത്തിലെ 17,18 വാർഡുകളിൽ പെട്ട 150 കുടുംബങ്ങൾക്ക് പത്തിനങ്ങൾ അടങ്ങുന്ന പച്ചകറി കിറ്റ് വിതരണം ചെയ്തത്. ഈ വാർഡുകളിലെ അതിഥി തൊഴിലാളികൾക്കും ക്ലബിന്റെ കീഴിൽ കിറ്റ് വിതരണം നടത്തുന്നുണ്ട്. നിലവിൽ ക്ലബ്ബിന്റെ പ്രധിനിധികളായി 3 പൂർണസമയ RRT കളും പ്രവർത്തിച്ചു വരുന്നു. ആതവനാട് പഞ്ചായത്തിന്റെ DCC യുടെ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് ക്ലബ്ബിന്റെ 15 വോളണ്ടിയേഴ്സ് പങ്കെടുത്തിരുന്നു. ഇത്തരത്തിൽ വിവിധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി ഇടപെടുന്ന യുവജന സംഘടന നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്
new-royals-hajippadi
ക്ലബ്‌ സെക്രട്ടറി ഷമീർ, പ്രസിഡന്റ് സതീഷ് ചന്ദ്രൻ, ട്രഷറർ ഷറഫു, സുനീ സക്കീർ, റിയാസ്, അറഫാത്ത്, മുനീർ, ആസിഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!