HomeNewsPoliticsആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു

ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു

kt-haris-athavanad-vice-president

ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു

ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ 11-ന് പഞ്ചായത്തോഫീസിൽ വച്ചായിരുന്നു സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. കോൺഗ്രസിലെ 11-ാം വാർഡ് (കാവുങ്ങൽ) അംഗമാണ് കെ.ടി. ഹാരിസ്. എൽ.ഡി.എഫിലെ 16-ാം വാർഡ്(കുറുമ്പത്തൂർ) അംഗം മുഞ്ഞയ്ക്കൽ മുസ്തഫയും തമ്മിലായിരുന്നു മത്സരം. യു.ഡി.എഫ്. ധാരണപ്രകാരമാണ് കോൺഗ്രസ് അംഗം മത്സരിക്കുന്നത്. പഞ്ചായത്തിൽ 22 സീറ്റിൽ യു.ഡി.എഫ്. 11, എൽ.ഡി.എഫ്. 10, എസ്.ഡി.പി.ഐ. ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 10നെതിരെ 11 വോട്ടുകൽ നേടിയാണ് ഹാരിസ് ജയിച്ചത്. നിലവിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ മുസ്‌ലിംലീഗിനായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!