HomeNewsEducationശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ റീജിയണല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണം-പ്രൊഫ. ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ

ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ റീജിയണല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണം-പ്രൊഫ. ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ

open-university-abid-hussain-thangal

ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ റീജിയണല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണം-പ്രൊഫ. ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ

കോട്ടക്കല്‍: കൊല്ലം കേന്ദ്രമാക്കി ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ റിജിയണല്‍ കേന്ദ്രങ്ങള്‍ കാലിക്കറ്റ്‌, കണ്ണൂര്‍ സര്‍വകലാശാലകളില്‍ കൂടി ആരംഭിച്ച്‌ പ്രസ്‌തുത സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റിടങ്ങളിലേക്ക്‌ വ്യാപിപ്പിക്കണമെന്ന്‌ പ്രൊഫ ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജുകളില്‍ റഗുലറായി പ്രവേശനം ലഭിക്കാത്തവര്‍, പലകാരണങ്ങളാല്‍ കോളേജുകളില്‍ പോയി പഠനം നടത്തുവാന്‍ കഴിയാതിരുന്നവര്‍, തൊഴിലെടുത്തുകൊണ്ട്‌ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്നവര്‍ ഇവര്‍ക്കെല്ലാം ഓപ്പണ്‍ സര്‍വകലാശാലകളിലെ വിവിധ കോഴ്‌സുകള്‍ അനുഗ്രഹമാകുമെന്നതിനാല്‍ കാലിക്കറ്റ്‌, കണ്ണൂര്‍ സര്‍വ്വകലാശാലകളില്‍ ഒപ്പണ്‍ സര്‍വകലാശാലയുടെ റീജിയണല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുക, സംസ്ഥാനത്ത്‌ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്‌ച്ചവെയ്‌ക്കുന്ന ഓട്ടോണോമസ്‌ സ്ഥാപനങ്ങളായ ഫാറൂഖ്‌ കോളേജ്‌ പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലകയുടെ കേന്ദ്രങ്ങള്‍ അനുവദിക്കുക എന്നീ കാര്യങ്ങള്‍ എം.എല്‍.എ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു. ഓപ്പണ്‍ സര്‍വകലാശാലയുടെ കോഴ്‌സുകള്‍ക്ക്‌ മറ്റു സര്‍വകലാശാലകള്‍ അംഗീകാരം നല്‍കണമെന്ന്‌ യു.ജി.സി വ്യക്തമാക്കിയിട്ടുണ്ട്‌. നിലവിലുള്ള സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ പദ്ധതികളുടെ പോരായ്‌മകള്‍ കണക്കിലൊടുത്ത്‌ പ്രസ്‌തുത സര്‍വകലാശാലയില്‍ ശക്തമായ അക്കാദമിക്‌ സംവിധാനം ഉണ്ടാകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.ഇതുസംബന്ധിച്ച കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട്‌ എം.എല്‍.എ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് കത്ത്‌ നല്‍കുകയും ചെയ്‌തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!