HomeNewsCrimeകുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ് കേസ്: മുഖ്യപ്രതി അബ്ദുൾ നൂർ കീഴടങ്ങി

കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ് കേസ്: മുഖ്യപ്രതി അബ്ദുൾ നൂർ കീഴടങ്ങി

hand-cuff

കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ് കേസ്: മുഖ്യപ്രതി അബ്ദുൾ നൂർ കീഴടങ്ങി

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി കുറ്റിപ്പുറം കമ്പാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ നൂര്‍ (38) തിരൂരില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് നൂര്‍ കോടതിയില്‍ കീഴടങ്ങിയത്.

2008ല്‍ വഞ്ചനാകേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒമ്പത് കേസ്സുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇതില്‍ മൂന്നെണ്ണം ചെക്ക്‌കേസ്സുകളാണ്. വിദേശത്തുനിന്ന് എത്തിയ നൂര്‍ ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. തുടര്‍ന്നായിരുന്നു കോടതിയില്‍ കീഴടങ്ങല്‍.

തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി വഞ്ചനാകേസ്സുകളില്‍ നൂറിനെ നവംബര്‍ 12വരെ റിമാന്‍ഡ് ചെയ്തു. ചെക്കുകേസ്സില്‍ കോടതി ജാമ്യം അനുവദിച്ചുവെങ്കിലും കീഴടങ്ങുമ്പോള്‍ ജാമ്യക്കാരെ കൊണ്ടുവന്നിരുന്നില്ല. റിമാന്‍ഡിലായ നൂറിനെ തിരൂര്‍ സബ്ജയിലിലേക്ക് മാറ്റി.

നൂറിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളുടെ മൂന്ന് സഹായികളെ ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റുചെയ്തിരുന്നു.

മലപ്പുറം ക്രൈംബ്രാഞ്ച് സി.ഐ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. നൂറിനെ തെളിവെടുപ്പിനും ചോദ്യംചെയ്യാനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ബുധനാഴ്ച തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കും.

നൂറിനുവേണ്ടി അഡ്വ. സമദ് കോടതിയില്‍ ഹാജരായി.

 

Summary: The prime accused of the Kuttippuram investment scam Abdul Noor surrended before Tirur Magistrate court.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!