HomeNewsMeetingസി.പി.എം. വളാഞ്ചേരി ഏരിയ സമ്മേളനം തുടങ്ങി

സി.പി.എം. വളാഞ്ചേരി ഏരിയ സമ്മേളനം തുടങ്ങി

cpim-area-committee

സി.പി.എം. വളാഞ്ചേരി ഏരിയ സമ്മേളനം തുടങ്ങി

കല്പകഞ്ചേരി: ദേശീയാടിസ്ഥാനത്തില്‍ വരാനിടയുള്ള ജനകീയ മതേതര കൂട്ടായ്മയ്ക്കും ഭരണകൂടത്തിനും മാതൃക കേരളത്തിലെ ഇടതുപക്ഷ മുന്നണിയും സര്‍ക്കാരുമാണെന്ന് സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം പി.കെ. സൈനബ.

കടുങ്ങാത്തുകുണ്ടില്‍ നടക്കുന്ന സി.പി.എം. വളാഞ്ചേരി ഏരിയാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.

പാവപ്പെട്ടവരുടെ ഉന്നമനത്തിനും ജീവിതസുരക്ഷിതത്വത്തിനും നിരവധി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ജനകീയസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വര്‍ഗീയവാദികളും ഏകാധിപത്യ ശക്തികളും കിണഞ്ഞു ശ്രമിക്കുകയാണെന്നും പി.കെ. സൈനബ പറഞ്ഞു.

വി.കെ. രാജീവ് അധ്യക്ഷതവഹിച്ചു. വി.പി.എസ്. നമ്പീശന്‍ പതാക ഉയര്‍ത്തി. എന്‍. വേണുഗോപാലന്‍ രക്തസാക്ഷിപ്രമേയവും സി. വിജയകുമാര്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു.

കൊടിമര, പതാക, ദീപശിഖാജാഥകള്‍ കടുങ്ങാത്തുകുണ്ടില്‍ സംഗമിച്ചു. വി.പി. സക്കറിയ, കെ.പി. ശങ്കരന്‍, കെ. രാമദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഞായറാഴ്ച പൊതുസമ്മേളനത്തില്‍ മന്ത്രി കെ.ടി. ജലീല്‍, കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവന്‍, ടി.കെ. ഹംസ എന്നിവര്‍ പ്രസംഗിക്കും. റെഡ് വൊളന്റിയര്‍ മാര്‍ച്ച് കുറുക്കോളില്‍ നിന്ന് വൈകുന്നേരം നാലിന് ആരംഭിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!