HomeNewsAgricultureകമ്പോസ്റ്റ് പിറ്റ് നിർമ്മാണ പരിശീലന പദ്ധതിക്ക് എടയൂരിൽ തുടക്കം കുറിച്ചു

കമ്പോസ്റ്റ് പിറ്റ് നിർമ്മാണ പരിശീലന പദ്ധതിക്ക് എടയൂരിൽ തുടക്കം കുറിച്ചു

composte-edayur

കമ്പോസ്റ്റ് പിറ്റ് നിർമ്മാണ പരിശീലന പദ്ധതിക്ക് എടയൂരിൽ തുടക്കം കുറിച്ചു

എടയൂർ: മാലിന്യ സംസ്ക്കരണ യജ്ഞത്തിന് പ്രകൃതി ദത്തമായ സൗകര്യങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ച് തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കുകയാണ് എടയൂർ ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ഒഡി.എഫ്.പ്ലസ് പഞ്ചായത്തായി പ്രഖ്യാപിക്കപ്പെടുന്നതിൻ്റെ മുന്നൊരുക്കമായി എടയൂർ പഞ്ചായത്തിൽ തുടക്കം കുറിച്ച കമ്പോസ്റ്റ് പിറ്റ് നിർമ്മാണ പരിശീലന പരിപാടി ഏറെ വൈവിധ്യം നിറഞ്ഞതായിരുന്നു.
composte-edayur
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന എടയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഏകദിന പരിശീലനമാണ് ഇന്ന് നടന്നത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, മറ്റു ജനപ്രതിനിധികൾ, ജോയിൻ്റ് ബി.ഡി.ഒ, ജി.ഇ.ഒ, എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!