HomeNewsIncidentsകുറ്റിപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം; കുട്ടിയടക്കം മൂന്ന് പേർക്ക് കടിയേറ്റു

കുറ്റിപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം; കുട്ടിയടക്കം മൂന്ന് പേർക്ക് കടിയേറ്റു

dog-bite-kuttippuram

കുറ്റിപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം; കുട്ടിയടക്കം മൂന്ന് പേർക്ക് കടിയേറ്റു

കുറ്റിപ്പുറം: തെരുവ് നായയുടെ കടിയേറ്റു മൂന്ന് വയസുകാരിയടക്കം രണ്ടു പേർക്ക് പരുക്ക് .കുറ്റിപ്പുറം കൊളക്കാട് കൊടിക്കുന്ന് സ്വദേശി മൂത്താഴത്ത് ഫൈസലിൻ്റെ മകൾ ഫാരിസ (3), പാറക്കൽ കൊളക്കാട് അലിയുടെ ഭാര്യ ജമീല (50) എന്നിവരേയാണ് പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിലും കോരത്ത് മേലേതിൽ ബീരാൻകുട്ടിയുടെ ഭാര്യ സൽമ (43)നെയാണ് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പൈങ്കനൂർ മാങ്ങാട്ടിൽ ഇബ്രാഹിംകുട്ടിയുടെ വീട്ടിലെ ആടിനും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. വീടിൻ്റെ മുറ്റത്ത് കളിച്ചു കൊണ്ടിക്കവേയാണ് മൂന്നു വയസുകാരിയായ ഫാരിസയ്ക്കു നേരേ നായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ ചെവിയിലാണ് തെരുവ് നായ കടിച്ചത്. ചെവിയിൽ വലിയ ആഴത്തിലുളള മുറിവ് പറ്റിയിട്ടുണ്ട്.
dog-bite-kuttippuram
കരച്ചിൽ കേട്ടു ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ നായുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്. വീടിൻ്റെ അടക്കളയുടെ പിറകുവശത്ത് നിൽക്കുകയായിരുന്ന ജമീലയെ പെട്ടെന്ന് ഓടി എത്തിയ നായ കടിക്കുകയായിരുന്നു. ജമീലയുടെ വലത് കൈത്തണ്ടക്കാണ് കടിയേറ്റിട്ടുളളത്. ഇവർക്കും ആഴത്തിലുളള മുറിവുകൾ ഉണ്ട്. സ്ഥലത്ത് നിന്നും കിട്ടിയ പ്ലാസ്റ്റിക്ക് ബക്കറ്റു ഉപയോഗിച്ച് നായയെ സ്വയം അടിച്ചോടിച്ചാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കൊളക്കാട്, എടച്ചലം, പൈങ്കനൂർ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ദിവസങ്ങൾക്ക് മുൻപ് എടച്ചലത്ത് രണ്ടു പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഈ പ്രദേശങ്ങളിലും പൊതു സ്ഥലത്തും റോഡിലും വഴിയോരത്തും നായക്കളുടെ ശല്യം ധാരാളമുണ്ട്. നായ ശല്യം കുറയ്ക്കുന്നതിന് അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്ന് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തംഗം വി.പി സക്കീർ ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!