HomeNewsFestivalsപൂക്കാട്ടിയൂർ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു

പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു

pookattirir-festival-2021

പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു

വളാഞ്ചേരി : പൂക്കാട്ടിയൂർ മഹേദേവക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി ആഘോഷിച്ചു. മകരച്ചൊവ്വയ്ക്ക് കൂറയിട്ട കളംപാട്ട് മുപ്പത്തൊന്പത് കളത്തിനുശേഷം ഭഗവതിക്കും അയ്യപ്പനും ഓരോ കളംപാട്ടുകൾകൂടി പൂർത്തിയാക്കിയശേഷമാണ് നാൽപ്പത്തൊന്നാംദിവസം നാട്ടുതാലപ്പൊലിയായി ആഘോഷിച്ചത്.

രാവിലെ അഞ്ചിന് ഉത്സവം കൊട്ടി അറിയിച്ചതിനുശേഷം അഭിഷേകം, ഗണപതിഹോമം ഉൾപ്പെടെ വിശേഷാൽപൂജകൾ നടന്നു. എട്ടിന് കാഴ്ചശീവേലിയുമുണ്ടായി. വൈകുന്നേരം സന്ധ്യാവേല, വേലകേറ്റം, പൂതൻ, തിറ വരവുകൾ, കരിവേല എന്നിവയും നടന്നു. രാത്രി കളംപൂജ, കളംപാട്ട്, ചുറ്റുതാലപ്പൊലി, കളംമായ്ക്കൽ, കൂറ വലിക്കൽ എന്നിയോടെയാണ് താലപ്പൊലി ഉത്സവം സമാപിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!