HomeNewsEducationNewsസംസ്ഥാനത്ത് കോളേജുകൾ ജനുവരി നാലിന് തുറക്കും, ശനിയും പ്രവൃത്തി ദിവസം

സംസ്ഥാനത്ത് കോളേജുകൾ ജനുവരി നാലിന് തുറക്കും, ശനിയും പ്രവൃത്തി ദിവസം

college-students

സംസ്ഥാനത്ത് കോളേജുകൾ ജനുവരി നാലിന് തുറക്കും, ശനിയും പ്രവൃത്തി ദിവസം

തിരുവനന്തപുരം: അമ്പത് ശതമാനം വിദ്യാർത്ഥികളെ വീതം ഉൾപ്പെടുത്തി ജനുവരി 4 മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ കോളേജുകളും തുറക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ആർട്സ് ആൻഡ് സയൻസ്, ലാ, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, പോളിടെക്നിക് എന്നിവിടങ്ങളിൽ അഞ്ച്, ആറ് സെമസ്റ്ററുകളും ഗവേഷണ ക്ളാസുകളും പി.ജി എല്ലാ സെമസ്റ്ററുകളും ടെക്നിക്കൽ യൂണിവേഴ്സിറ്റി, കുസാറ്റ് എന്നിവിടങ്ങളിലെ എല്ലാ ക്ളാസുകളുമാണ് ആദ്യം നടക്കുക. മറ്റ് ക്ളാസുകളുടെ കാര്യം പിന്നാലെ അറിയിക്കും. ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും. രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ കോളേജുകൾ പ്രവർത്തിക്കണം. അഞ്ച് മണിക്കൂർ ക്ളാസ് ഓരോ വിദ്യാർത്ഥിക്കും കിട്ടത്തക്ക രീതിയിൽ പ്രിൻസിപ്പൽമാർ ഷെഡ്യൂൾ തയ്യാറാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിൻെറ ഉത്തരവിൽ പറയുന്നു.
പ്രിൻസിപ്പൽമാരും അദ്ധ്യാപകരും സ്റ്റാഫുകളും 28 മുതൽ കോളേജുകളിൽ എത്തണം. ക്ളാസ് റൂം, ലാബ്, ഹോസ്റ്റൽ എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. നിലവിൽ നടന്നു വരുന്ന ഓൺലൈൻ ക്ളാസുകൾ തുടരണം. കാമ്പസിനുള്ളിൽ സാമൂഹിക അകലം പാലിച്ച് മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം. ഹോസ്റ്റൽ മെസുകളും തുറക്കണം. കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!