HomeNewsPublic Awarenessപ്ലോട്ട് തിരിച്ച് ഭൂമി വാങ്ങിയവരാണോ നിങ്ങൾ? ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ പെട്ടു

പ്ലോട്ട് തിരിച്ച് ഭൂമി വാങ്ങിയവരാണോ നിങ്ങൾ? ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ പെട്ടു

plot-for-sale

പ്ലോട്ട് തിരിച്ച് ഭൂമി വാങ്ങിയവരാണോ നിങ്ങൾ? ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ പെട്ടു

കൊച്ചി: ഭൂമി പ്ളോട്ട് തിരിച്ച് വില്പന നടത്തുന്നവർ ചട്ടപ്രകാരമുള്ള നിബന്ധനകൾ പാലിക്കാത്തതിനാൽ അതു വാങ്ങുന്നവർ കെണിയിൽപ്പെടുന്നു. പത്തിലധികം പ്ലോട്ടുകളോ അര ഹെക്ടറിലധികമുള്ള ഭൂമിയോ പ്ലോട്ടുതിരിച്ചു വിൽക്കുമ്പോൾ സ്ഥലത്തിന്റെ മൊത്തവിസ്‌തീർണത്തിന് ആനുപാതികമായി വിനോദത്തിനും വിശ്രമത്തിനും നിശ്ചിതസ്ഥലം വേർതിരിക്കണമെന്നാണ് ചട്ടം. അരഹെക്ടർ സ്ഥലമാണെങ്കിൽ അതിന്റെ പത്ത് ശതമാനമെന്നതാണ് നിലവിലെ കണക്ക്. ഇത് അവിടെ താമസമാവുന്നവരുടെ പൊതു ആവശ്യത്തിനുവേണ്ടിയാണ്.
കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ റൂൾ 31പ്രകാരം
ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസിൽനിന്നോ തദ്ദേശ സ്ഥാപന സെക്രട്ടറിയിൽനിന്നോ പ്ളോട്ടുകളുടെ ലേ ഔട്ട് അപ്രൂവൽ വാങ്ങിയിരിക്കണം . 2019ലാണ് ഇതു പ്രാബല്യത്തിൽ വന്നത്. ഇത് പാലിക്കാതെയാണ് ബഹുഭൂരിപക്ഷം ഭൂമികച്ചവടക്കാരും പ്ളോട്ട് തിരിച്ചു വിൽക്കുന്നത്. ഉടമസ്ഥരിൽനിന്ന് ഭൂമി രജിസ്റ്റർചെയ്ത് വാങ്ങാതെ കരാറെഴുതി മറിച്ചുവിൽക്കുന്ന ഇടനിലക്കാരാണ് ഇത്തരത്തിൽ ഇടപാടുകൾ നടത്തുന്നത്. പ്ളോട്ട് വാങ്ങുന്നവർ വീടുവയ്ക്കാനുള്ള പെർമിറ്റിന് തദ്ദേശ സ്ഥാപനത്തെ സമീപിക്കുമ്പോഴാണ് കെണി തിരിച്ചറിയുന്നത്. വാങ്ങിയ വസ്തുവിൽ വീട് വയ്ക്കാൻ കഴിയാതെ പ്രതിസന്ധിയിലാവുന്നു. പെർമിറ്റിന് കോടതി കയറേണ്ട അവസ്ഥയാവും. വസ്തു വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് തദ്ദേശഭരണ വകുപ്പ് വർഷങ്ങൾക്കുമുമ്പുതന്നെ ഉത്തരവിറക്കിയിട്ടുണ്ട്.
plot-for-sale
ലേ ഔട്ട് പ്ളാനുള്ള പ്ളോട്ട് നോക്കി വാങ്ങണം
*തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലേ ഔട്ട് പ്ളാൻ ലഭിച്ചിട്ടുള്ള പ്ളോട്ട് മാത്രമേ വാങ്ങാവൂ.
*രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽനിന്ന് കൃത്യമായ രേഖകൾ ശേഖരിച്ച് പരിശോധിക്കണം.
* പൊതുഇടത്തിനായി ഭൂമി മാറ്റിവച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക
* വഴിക്ക് അഞ്ചു മീറ്റർ വീതി വേണം.
* വഴിയിൽ നിന്ന് നാലുമീറ്റർ ഉള്ളിലേ കെട്ടിടം അനുവദിക്കൂ. അതുപ്രകാരം കെട്ടിടം പണിയാൻ പ്ളാേട്ടിൽ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കണം.
* പ്ലോട്ട് തിരിച്ചുള്ള ഭൂവികസന സമയത്ത് ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയെന്ന് രജിസ്ട്രേഷൻ വകുപ്പ് ഉറപ്പുവരുത്തണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!