HomeNewsInitiativesDonationരക്തദാനത്തിന് സന്നദ്ധത അറിയിച്ച് ശ്രദ്ധേയയായ എടയൂർ സ്വദേശി ഫാത്തിമ ഷെറിയെ ബിഡികെ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു

രക്തദാനത്തിന് സന്നദ്ധത അറിയിച്ച് ശ്രദ്ധേയയായ എടയൂർ സ്വദേശി ഫാത്തിമ ഷെറിയെ ബിഡികെ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു

fathima-sheri-bdk

രക്തദാനത്തിന് സന്നദ്ധത അറിയിച്ച് ശ്രദ്ധേയയായ എടയൂർ സ്വദേശി ഫാത്തിമ ഷെറിയെ ബിഡികെ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു

എടയൂർ: വിമാന അപകടത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് വൈറലായ വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി പത്ത് വയസ്സുകാരി ഫാത്തിമ ഷെറിയെ ബിഡികെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങളും മധുരവും നൽകി ആദരിച്ചു. അത്തിപ്പറ്റ ടി ആർ കെ യുപി സ്കൂളിലെ ആറാം ക്ലാസുകാരി ഫാത്തിമ ഷെറി ലോകത്തിനു തന്നെ മാതൃകയാണെന്ന് ബി ഡി കെ കോഡിനേറ്റർ വി പി എം സാലിഹ് പറഞ്ഞു. ഫാത്തിമയ്ക്ക് സമൂഹത്തിലെ നാനാതുറകളിൽ നിന്നും അഭിനന്ദനപ്രവാഹമാണ്. ബി.ഡി.കെ കോഡിനേറ്റർ മാരായ സലിം വളാഞ്ചേരി, നൗഷാദ് കാളിയത്ത്, കെ പി എ റഹ്മാൻ, ഷാജി സൽവാസ്, അലവി വൈരങ്കോട് എന്നിവരും ഉണ്ടായിരുന്നു.
Summary:ten year old girl from edayur who inquired the possibility for donating her blood to the passengers injured in karipur flight crash gets felicitated by BDK


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!